പച്ചരി – 1 കപ്പ്
തുവരപരിപ്പ് – 3 ടേബിൾസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ചെറിയ ജീരകം – 1 ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഉപ്പ്- ആവിശ്യത്തിന്
പച്ചരിയും,തുവരപരിപ്പും നന്നായി കഴുകി വെള്ളത്തിട്ട് 2 മണിക്കൂർ കുതിർക്കാൻ വെയ്ക്കുക. ഇത് നന്നായി കുതിർന്നതിന് ശേഷം വെള്ളമെല്ലാം ഊറ്റി കളഞ്ഞു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിന്റെ കൂടെ ഉലുവ,ജീരകം, കുരുമുളക്, വറ്റൽ മുളക്, വെളുത്തുള്ളി ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവിശ്യമെങ്കിൽ കുറച്ചു വെള്ളം ചേർക്കാം. ശേഷം ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വെയ്ക്കാം. ഇനി ഒരു പാനിലേക്ക് കുറച്ചു എണ്ണയൊഴിച്ചു ചൂടാകുമ്പോൾ റസ്റ്റ് ചെയ്യാൻ വെച്ചതിൽ നിന്നും മാവെടുത്തു ചെറിയ ചെറിയ ബോൾ ആക്കുക. ശേഷം പരത്തി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത് എടുക്കാം..