ചേരുവകൾ
പാൽ – 1 ലിറ്റർ
പഞ്ചസാര – 1/2 കപ്പ് അണ്ടിപരിപ്പ് – 3 ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞത്
സബ്ജ സീഡ്(കസ്സ് കസ്സ്)- 1 ടേബിൾസ്പൂൺ
ആപ്പിൾ – 1 ഗ്രേറ്റഡ്
ചൗരി – 3 ടേബിൾസ്പൂൺ വേവിച്ചത്
വെള്ളം – 1/2 കപ്പ്
ഐസ്ക്രീം – 2 സ്കൂപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം പാനിലേക്ക് പാലൊഴിച്ചു തിളപ്പിക്കാൻ വെയ്ക്കുക കൂടെ തന്നെ പഞ്ചസാരയും, അടിപ്പരിപ്പ് അരിഞ്ഞതും കൂടി ചേർക്കുക. പാൽ നന്നായി തിളച്ചുകഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെയ്ക്കുക. ശേഷം സബ്ജ സീഡ് ( കസ്സ് കസ്സ് ) വെള്ളമൊഴിച്ചു കുതിർക്കാനായി മാറ്റി വെയ്ക്കുക. ഇനി തണുക്കാൻ വെച്ച പാലിലേക്ക് ഗ്രേറ്റ് ചെയ്ത ആപ്പിൾ, വേവിച്ചു വെച്ചിരിക്കുന്ന ചൗരിയും, ഐസ്ക്രീം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം കുതിർന്ന സബ്ജ സീഡ് കൂടി ചേർത്ത് സേർവ് ചെയ്യാം.