ന്യൂഡല്‍ഹി: വീണ്ടും നാണംകെട്ട പ്രതിരോധ മുറയുമായി പാകിസ്താന്‍. ഭീകരവാദികള്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിരപരാധികളെ മനുഷ്യകവചമാക്കുന്നതുപോലെ യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്താന്‍ ഇന്ത്യയിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലും സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചിരുന്നു
വ്യോമപാത അടയ്ക്കാത്തതിനാല്‍ കഴിഞ്ഞ ദിവസവും പാകിസ്താന്‍ യാത്രാ വിമാനങ്ങളെ പറക്കാന്‍ അനുവദിച്ചിരുന്നു. ലാഹോറിന് സമീപം പറന്ന രണ്ട് വാണിജ്യ വിമാനങ്ങളെ മറയാക്കിയാണ് പാകിസ്താന്‍ തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയത്. എന്നാല്‍ ഡ്രോണാക്രമണം ഇന്ത്യന്‍ വ്യോമസേന തടഞ്ഞു.
അതിര്‍ത്തിക്ക് സമീപം പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് പിഐഎ 306 പറന്നതായി കണ്ടെത്തി. കറാച്ചിയില്‍ നിന്ന് പുറപ്പെട്ട ഈ വിമാനം ലാഹോറിലേക്കായിരുന്നു പോവുന്നത്. കറാച്ചിയില്‍ നിന്നും ലാഹോറിലേക്കുള്ള മറ്റൊരു യാത്രാവിമാനമായ എബിക്യു406 പാക് സമയം രാത്രി 10 മണിക്കായിരുന്നു ലാന്‍ഡിങ്.