വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ അവൽ വെച്ച് ഒരു കട്ലെറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് – 1
- ഉള്ളി – 1/2 cup
- അവൽ – 1 cup
- വെള്ളം – 1/2 cup
- പച്ചമുളക് – 2
- വെളുത്തുള്ളി
- ഇഞ്ചി പേസ്റ്റ് – 1/2 tsp
- ജീരകം – 1/4 tsp
- മുളക് പൊടി – 1/2 tsp
- മല്ലിപ്പൊടി – 1/2 tsp
- കുരുമുളക് പൊടി – 1/4 tsp
- മല്ലിയില
- ഓയിൽ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 cup വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഉരുളകളാക്കി കട് ലറ്റ്ഷെയ്പ്പിൽ ആക്കി , പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് മൊരിച്ചടുക്കുക. ഡീപ്പ് ഫ്രൈ ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു ഭാഗവും നല്ലോണം മൊരിയുന്നതു വരെ ചെയ്യുക.