സൈന്യത്തിന് ഐക്യദാർഢ്യവുമായി മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി. പഹൽഗാമിൽ ക്രൂരമായി കൊല്ലപ്പെട്ട 26 രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യൻ സൈന്യം നീതി പുലർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഭീകരർക്കെതിരായുള്ള ഏത് നടപടിക്കും രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. അതിനാൽ തന്നെ ഭീകരതയ്ക്കെതിരെ സർക്കാർ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച് ചർച്ച വേണ്ട. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായുള്ള നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു. രാജ്യം ഒറ്റകെട്ടായി നിൽക്കേണ്ട സമയത്ത് ഒരു വിവാദങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.