മലയാള നടിമാർക്കെതിരെ അധിക്ഷേപ പരമാർശം നടത്തിയെതിനെതിരെ സന്തോഷ് വർക്കിയെന്ന് ആറാട്ടണ്ണനെതിരെ നേരത്തെ പോലീസ് നടപടിയെടുത്ത് ജയിലിലടച്ചിരുന്നു. സിനിമ റിവ്യു പറഞ്ഞ് ശ്രദ്ധ നേടിയ സന്തോഷ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെയാണ് നടിമാർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ഇപ്പോഴിതാ ഇയാൾക്കെതിരെ വെളിപ്പെടുത്തലുമായി നടി മായ വിശ്വനാഥ് രംഗത്ത് വന്നിരിക്കുകയാണ്. ഇയാൾ മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ട്, വനിതാ തിയേറ്ററിന് മുന്നിലുണ്ടോ എന്നൊക്കെയാണ് തന്നെ വിളിച്ച് ചോദിച്ചു എന്നുമാണ് നടി വെളിപ്പെടുത്തുന്നത്. മായയുടെ യൂട്യൂബ് ചാനലിൽ ശാന്തിവിളി ദിനേശുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മായാ വിശ്വനാഥിന്റെ വാക്കുകൾ….
ഒരു ദിവസം രാത്രി എനിക്കൊരു കോള്‍ വന്നു. ട്രൂ കോളറില്‍ സന്തോഷ് വര്‍ക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാന്‍ എടുക്കും. കാരണം എനിക്കത് ഹാന്‍ഡില്‍ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോള്‍ ആറാട്ടണ്ണനാണെന്ന് പറഞ്ഞു. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണന്‍ എന്നാണെന്ന് അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അത് എന്താണെന്ന് ഞാന്‍ ചോദിച്ചു. അത് സന്തോഷ് വര്‍ക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാന്‍ വിളിച്ചതാണ്, മേഡം ഇപ്പോള്‍ വനിതാ തിയേറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തിയേറ്ററിന് മുന്നില്‍ നില്‍ക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാന്‍ പറഞ്ഞു.
മാഡത്തെ കണ്ടാല്‍ ദേവതയെ പോലെയുണ്ടെന്ന് അയാള്‍. തനിക്ക് ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. സോഷ്യല്‍ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാന്‍ ചോദിച്ചു. അയ്യോ മായ ചേച്ചീ ഫോണ്‍ എടുക്കല്ലേ, തലവേദനയാണെന്ന് അവര്‍ പറഞ്ഞു. അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാന്‍ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാന്‍ അറിയുന്നത്- മായ വിശ്വനാഥ് പറഞ്ഞു.
content highlight: Maya Viswanadh