Kerala

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ

നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ കാക്കാനാട്ടേക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സൈക്കിളിന് കാറ്റടിക്കുന്ന പമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ഫയർഫോഴ്സ് എത്തി പമ്പ് മുറിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. ബംഗാൾ സ്വദേശികളായ പ്രതികൾ മുർഷിദാബാദിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.

Latest News