തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി ഇന്ന്. കേദൽ ജിൻസൻ രാജയാണ് കേസിലെ ഏക പ്രതി. നേരത്തെ മെയ് എട്ടിന് പറയാനിരുന്ന വിധിയാണ് ഇന്നത്തേക്ക് മാറ്റിയത്.
2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്. മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്.