ചേരുവകൾ
ചൗവ്വരി -3/4 കപ്പ്
ചൂട് വെള്ളം -1 കപ്പ്
പഞ്ചസാര -2 ടേബിൾ സ്പൂൺ
ഉപ്പ് -2 നുള്ള്
പാൽപ്പൊടി -1/4 കപ്പ്
പാൽ -1/2 ലിറ്റർ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
കൺടെൻസ്ഡ് മിൽക്ക് – മധുരത്തിനാവശ്യമായത്
നട്സ്
തയ്യാറാക്കുന്ന വിധം
1. ആദ്യം ചൗവ്വരിയിലേക്ക് ചൂട് വെള്ളം ഒഴിച്ച് കുതിരാനായി അര മണിക്കൂർ അടച്ചു വെക്കുക.
2. കുതിർത്തെടുത്ത ചൗവ്വരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് അരച്ചെടുക്കുക, ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് രണ്ട് നുള്ള് ഉപ്പും പഞ്ചസാരയും പാൽപ്പൊടിയും ചേർത്തു നന്നായി കുഴച്ചെടുത്ത ശേഷം ചെറിയ ഉരുളകളാക്കി മാറ്റുക.
3. ഇനി ഒരു പാനിൽ അര ലിറ്റർ പാലൊഴിച്ചു അടുപ്പിൽ വെച്ച് തിളച്ചു വന്ന ശേഷം അതിലേക്ക് ആദ്യം റെഡിയാക്കിയെടുത്ത ചൗവ്വരിയുടെ ഉരുളകൾ ഇട്ട് വേവിച്ചെടുക്കുക.
4. വെന്തു നല്ല സോഫ്റ്റായി വന്ന ശേഷം ഏലയ്ക്കാപ്പൊടിയും മധുരത്തിനാവശ്യമായ കൺടെൻസ്ഡ് മിൽക്കും ചേർത്തു കുറുക്കിയെടുക്കുക.പാൽ കുറുകി വന്നാൽ തീ ഓഫ് ചെയ്ത് ഇഷ്ടമുള്ള നട്സും ചേർത്തു സെർവ് ചെയ്യാം.