1- പട്ട ഒരു ചെറിയ കഷണം
2- കുരുമുളക് 10 എണ്ണം
3- ഗ്രാമ്പൂ 2 എണ്ണം
4- നല്ല ജീരകം 1 ടേബിൾ സ്പൂൺ
5- ഏലക്ക 1 എണ്ണം
6- ശർക്കര -350 gm
7- നെല്ലിക്ക 1/2 കിലോഗ്രാം
1-നെല്ലിക്ക കഴുകി അതിലെ ജലാംശം നന്നായിട്ട് തുടച്ചു കളയുക. നെല്ലിക്കയും നെല്ലിക്ക ഇട്ടുവയ്ക്കുന്ന കുപ്പിയും ഒന്ന് വെയിലിൽ കുറച്ചു നേരം വെക്കുക . വെള്ളമയം മുഴുവനായി പോകാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്
2-1 മുതൽ 5 വരെയുള്ള ചേരുവകൾ വറുത്ത് പൊടിച്ചെടുക്കുക, തരുതരുപ്പായി പൊടിച്ചെടുത്താൽ മതി
3- ശർക്കര ചീകി വെക്കുക
4- അരിഷ്ടം തയ്യാറാക്കാൻ വേണ്ടി കുപ്പിയിലേക്ക് ആദ്യം ചീകി എടുത്ത കുറച്ചു ശർക്കര ചേർക്കുക. ഇതിൻറെ മുകളിലായി കുറച്ചു നെല്ലിക്ക ചേർക്കുക.അതിനു മുകളിൽ പൊടിച്ച പൊടിയിൽ നിന്ന് കുറച്ചു ചേർക്കുക. വീണ്ടും ഇതേ പ്രക്രിയ തന്നെ തുടരുക. ആദ്യം ശർക്കര പിന്നീട് നെല്ലിക്ക പിന്നീട് പൊടിച്ച പൊടി. ഇങ്ങനെ കൂട്ട് തീരുന്നത് വരെ ചെയ്യുക.
5-കുപ്പിയുടെ വായ് ഭാഗം ഒരു കോട്ടൺ തുണി വെച്ച് നന്നായി അടച്ചു കെട്ടിവെക്കുക. അതിനുശേഷം കുപ്പിയുടെ അടപ്പു വച്ച് നന്നായിട്ടു മൂടിവെക്കുക .
5-41 ദിവസം കഴിഞ്ഞിട്ടാണ് നമ്മൾ അരിഷ്ടം തുറന്നു ഉപയോഗിക്കാൻ പാടുള്ളൂ .
6- അരിഷ്ടം കുടിക്കാൻ ഉപയോഗിക്കുമ്പോൾ അരിച്ചെടുത്ത് കുടിക്കുക. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 മില്ലിയിൽ കുറച്ചു കൊടുക്കാം അതിനുമുകളിൽ ഉള്ളവർക്ക് 15 മില്ലി വരെ കൊടുക്കാം. വലിയവർക്ക് ഒരു 30 മില്ലി വരെ ഒക്കെ കുടിക്കാം