ചേരുവകൾ
പാസ്ത -2 കപ്പ്
വെള്ളം -5 കപ്പ്
ഉപ്പ് -1 ടീസ്പൂൺ
ഓയിൽ -1 ടീസ്പൂൺ
സോസുണ്ടാക്കാൻ വേണ്ട ചേരുവകൾ
എണ്ണ -1 ടീസ്പൂൺ
തക്കാളി -2 എണ്ണം
വെളുത്തുള്ളി -4അല്ലി
കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം -1/2 കപ്പ്
പാസ്ത റെഡിയാകാനുള്ള ചേരുവകൾ
സൺഫ്ലവർ ഓയിൽ -1 teadpoon
ബട്ടർ -2 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് -1 ടീസ്പൂൺ
ഒറിഗാനോ -1/2 ടീസ്പൂൺ
ഉണക്കമുളക് ചതച്ചത് -3/4 ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം -1 ടേബിൾ സ്പൂൺ
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
1. ഒരു പാൻ സ്റ്റോവിൽ വെച്ചു അതിലേക്ക് 5 കപ്പ് വെള്ളം ഒഴിച്ചു തിളച്ചു വരുമ്പോൾ ഉപ്പും 1 ടീസ്പൂൺ എണ്ണയും ചേർത്തു പാസ്തയും ഇട്ട് വേവിക്കുക .പാസ്ത വെന്തു വന്ന ശേഷം അതിൽ നിന്നും 1/4 കപ്പ് വെള്ളം എടുത്തു വെച്ച് പാസ്ത വെള്ളമൂറ്റിയെടുക്കാം .
2. ഇനി സോസ് തയ്യാറാക്കാൻ ഒരു പാൻ സ്റ്റോവിൽ വെച്ച് അതിലേക്ക് എണ്ണ ഒഴിച്ചു ചൂടാവുമ്പോൾ തക്കാളിയും വെളുത്തുള്ളിയും ചേർത്തു നന്നായി വഴറ്റിയ ശേഷം അതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്തു ഇതിന്റെ കുത്തൽ മാറുന്നത് വരെ വഴറ്റുക,ശേഷം ഉപ്പും വെള്ളവും ചേർത്ത് ഒന്ന് തിളപ്പിച്ച് തീ ഓഫ് ചെയ്യാം.
3. ഇത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഒഴിച്ച് അരച്ചെടുത്താൽ റെഡ് സോസ് റെഡി.
4. ഇനി ഒരു പാൻ അടുപ്പിൽ വെച്ചു അതിലേക്ക് എണ്ണയും ബട്ടറും ചേർത്തു ചൂടാവുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇട്ട് വഴറ്റുക ,ഇതിലേക്ക് ഒറിഗാനോയും ചതച്ച ഉണക്ക മുളകും ചേർത്തു വഴറ്റി നേരത്തെ തയ്യാറാക്കി വെച്ച റെഡ് സോസ് ചേർക്കുക.
5. ഇനി ഇതിലേക്ക് ടൊമാറ്റോ സോസും ഫ്രഷ് ക്രീമും പാകത്തിന് ഉപ്പും ചേർത്തു മിക്സ് ചെയ്ത ശേഷം വേവിച്ച പാസ്ത ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ലാസ്റ്റ് നമ്മൾ ആദ്യം എടുത്തു വെച്ച പാസ്ത വേവിച്ച വെള്ളവും 1/4 കപ്പ് ചേർത്തു മിക്സ് ചെയ്‌താൽ റെഡ് സോസ് പാസ്ത റെഡി..😋ചൂടോടെ സെർവ് ചെയ്യാം 👌
———————————–
Ingredients
Pasta -2 cups
Water -5 cups
Salt -1 teaspoon
Oil -1 teaspoon
Ingredients for making the sauce
Oil -1 teaspoon
Tomatoes -2 pieces
Garlic -4 cloves
Kashmiri chili powder -1 teaspoon
Salt for seasoning
Water -1/2 cup
Ingredients for making the pasta ready
Sunflower oil -1 teadspoon
Butter -2 teaspoons
Chopped garlic -1 teaspoon
Oregano -1/2 teaspoon
Crushed chili -3/4 teaspoon
Tomato sauce -1 tablespoon
Fresh cream -1 tablespoon
Salt for seasoning
Preparation
1. Put a pan on the stove and pour 5 cups of water into it. When it boils, add salt and 1 teaspoon of oil and add the pasta. Cook. After the pasta is cooked, remove 1/4 cup of water from it and cover the pasta with water.
2. Now to prepare the sauce, put a pan on the stove and pour oil into it. When it is hot, add tomatoes and garlic and fry well. Then add Kashmiri chili powder and fry until the pungency disappears. Then add salt and water and boil for a while and turn off the heat.
3. After it is hot, pour it into a jar of a mixer and grind it. The red sauce is ready.
4. Now put a pan on the stove and add oil and butter to it. When it is hot, add chopped garlic and fry it. Add oregano and crushed dried chilies to this and fry it. Add the red sauce that was prepared earlier.
5. Now add tomato sauce, fresh cream and salt to taste and mix it. Then add the cooked pasta and mix well. Last, add 1/4 cup of the pasta water that we cooked earlier and mix it. The red sauce pasta is ready..😋Serve it hot 👌
#pasta #recipe #food #breakfast #dinnertime