ഭർത്താവിന്റെ ആകസ്മിക വിയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഉമാ നായർ. വേർപാട് എങ്ങും സൃഷ്ടിക്കുന്നത് വല്ലാത്ത ശൂന്യതയാണ്. മക്കളുടെ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു അതെന്നും ജീവിതത്തിൽ ഏറെ പ്രയാസകരമായ സമയമായിരുന്നു അപ്പോഴെന്നും ഉമാ നായർ പറയുന്നു.
അദ്ദേഹം മോർച്ചറിയിൽ ഇരിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങളുടെ മുൻപിൽ എന്റെ ഒരു മുഖഭാവം കൊണ്ട് പോലും ഒരു സംശയത്തിനും ഇടവരുത്തിയില്ല. അദ്ദേഹത്തിന്റെ വിയോഗത്തിലും ഒപ്പം നിന്നത് മക്കൾ ആണ്. കുടുംബ ജീവിതത്തിൽ പ്രശ്നം വന്നപ്പോൾ ഞാൻ കാട്ടിൽ അകപ്പെട്ടപോലെയായിരുന്നു. അവിടെ വെച്ചാണ് ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇനി ഞാൻ ഒറ്റയ്ക്കാണ് ആ പ്രശ്നങ്ങളിൽ നിന്ന് കയറി വരേണ്ടതെന്ന് അന്ന് ഞാൻ മനസിലാക്കി. അതിൽ നിന്നും കരകയറി വരേണ്ടത് എന്റെ ആവശ്യം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
കല്ലും മുള്ളും തീയും നിറഞ്ഞ വഴികളിലൂടെയാണ് പിന്നീട് സഞ്ചരിച്ചത്.എല്ലാ ദുര്ഘടങ്ങളായ പാതയും ഞാൻ ചാടി കടന്നു. കാരണം എന്നെ മാത്രം വിശ്വസിച്ച് രണ്ട് ജീവനുകൾ വീട്ടിലുണ്ടായിരുന്നു എന്റെ മക്കൾ. അവരെ ബാധ്യതയായി ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. ഒരു അമ്മയാകുക എന്നത് ഭൂമിയിലെ ഏറ്റവും വലിയ കാര്യമായി ഞാൻ കരുതുന്നു.
content highlight: Uma Nair