കൊച്ചി: ബിസിനസ് ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയർ ദാതാവായ ടാലി സൊല്യൂഷന്‍സ് ടാലി പ്രൈം 6.0 അവതരിപ്പിച്ചു. ചെറുകിട, ഇടത്തരം വാണിജ്യ സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും, കണക്റ്റഡ് ബാങ്കിംഗ് സുഗമമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണിത്. ടാലി പ്രൈമിന്റെ ഈ നവീകരിച്ച പതിപ്പ് ബിസിനസുകള്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും ബാങ്ക് റികണ്‍സിലിയേഷന്‍, ബാങ്കിംഗ് ഓട്ടോമേഷന്‍, സാമ്പത്തിക മാനേജ്മെന്റ് എന്നിവ സുഗമമാക്കും.
ഇ-ഇന്‍വോയ്സിംഗ്, ഇ-വേ ബില്‍ ജനറേഷന്‍, ജി എസ് ടി ചട്ടങ്ങള്‍ക്ക് അനുസൃതമായ പ്രവര്‍ത്തനങ്ങൾ, സേവനങ്ങള്‍ എന്നിവ നല്‍കുന്നതിലുള്ള വൈദഗ്ദ്ധ്യം കൂടുതല്‍ മികച്ചതാക്കി സംയോജിത ബാങ്കിംഗ് വഴി എസ്എംഇകളെ ശാക്തീകരിക്കുന്നതിന് ഇത് സഹായിക്കുന്നു. കണക്റ്റഡ് ബാങ്കിംഗ് എന്ന ഈ സവിശേഷത, ബാങ്കിങ് പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും ടാലിയിലേയ്ക്ക് കൊണ്ടുവരുന്നു. ഈ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് തത്സമയ ബാങ്ക് ബാലന്‍സുകളും ഇടപാട് അപ്ഡേറ്റുകളും നേരിട്ട് പരിശോധിക്കാന്‍ കഴിയും. കൂടാതെ, യുപിഐ പേയ്മെന്റുകളുടെയും പേയ്മെന്റ് ലിങ്കുകളുടെയും സംയോജനം കളക്ഷനുകള്‍ ലളിതമാക്കുകയും, സുഗമമായ സാമ്പത്തിക ഇടപാട് ഉറപ്പാക്കുന്നു.
സുരക്ഷിതമായ ബാങ്കിംഗ് ഇടപാടുകള്‍ ഉറപ്പാക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, വിവിധ ആക്സസ് കണ്‍ട്രോളുകള്‍, തത്സമയ തട്ടിപ്പ് കണ്ടെത്തല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ടാലിപ്രൈം 6.0 ന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് അതിന്റെ സുരക്ഷ. കണക്റ്റഡ് ജി എസ് ടി ഇ-ഇന്‍വോയ്സിംഗ്, വാട്ട്സ്ആപ്പ് അധിഷ്ഠിത അലേര്‍ട്ടുകള്‍, ക്ലൗഡ് ആക്സസ്, സംയോജിത ഫിനാന്‍സിങ് പോലുള്ളവ ഉപയോഗിച്ച് ബിസിനസുകളെ ടാലി കൂടുതല്‍ മികച്ചതാക്കുന്നു.
content highlight: Tally Prime