സൈബർ സിറ്റിയുടെ പ്രവേശന കവാടത്തിലുള്ള ഒരു ബഹുനില കെട്ടിടമാണ് ഗേറ്റ് വേ ടവർ. DLF –ന്റെ ആസ്ഥാനം ആണ് ഇത്.ലീഡ് പ്ലാറ്റിനം സർട്ടിഫൈഡ് കെട്ടിടമായ സൈബർ ഗ്രീൻസ്, 0.91 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചുകിടക്കുന്നു. ഈ സമുച്ചയം 5 ബ്ലോക്കുകൾ വീതം ഉള്ളതാണ്,11—19 നിലകളായി വളരുന്നു. ഗുരു ഗ്രാമിന്റെ പ്രവേശന കവാടത്തിൽ നാഷണൽ ഹൈവേ 8–ന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഇത് ആഭ്യന്തര അന്തർദേശീയ വിമാനത്താവളങ്ങൾ, റാപ്പിഡ് മെട്രോ, 16 വരി രാഘവേന്ദ്ര മാർഗ്, നട പാതകൾ എന്നിവയും ആയി നന്നായി ബന്ധപ്പെട്ടിരിക്കുന്നു.
സൈബർ ഹബ്ബ്
സൈബർ സിറ്റിയിലെ ഒരു വലിയ മുറ്റമാണ് സൈബർ ഹബ്ബ്, ഗുരു ഗ്രാമിലെ ഭക്ഷണപാനീയങ്ങളുടെ കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു. 2013 ൽ DLF സൈബർ ഹബിന് ഏകദേശം 400,000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്.
കഫേകൾ,റസ്റ്റോറന്റുകൾ, പബ്ബുകൾ, ഒരു സ്റ്റാൻഡ് അപ്പ് കോമഡി വേദി, ദി പീപ്പിൾ ആൻഡ് കമ്പനി, ഒരു ബ്രോഡ് വേ സ്റ്റൈൽ തിയറ്റർ എന്നിവയുമുണ്ട്. വാരാന്ത്യ സാംസ്കാരിക കലാഷോകൾക്കും റോക്ക് കച്ചേരികൾക്കും ആദിദേയത്വം വഹിക്കുന്ന ഒരു ഓപ്പൺ എയർ ആം ഫി തിയേറ്റർ ഇവിടെയുണ്ട്.