Kerala

പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടം | Fire

തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്തും.

10 കോടിയുടെ നഷ്ടമെന്നാണ് പ്രഥമിക വിലയിരുത്തലെന്നാണ് ബെവ്കോ എംഡി ഹർഷിത ആട്ടെല്ലൂരി പറഞ്ഞത്. 45,000 കേയ്സ് മദ്യമാണ് സംഭരണ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്. ഫയർ ആൻഡ് സേഫ്റ്റി സംവിധാനങ്ങളുള്ള ഗോഡൗൺ ആയിരുന്നു. തീ പിടിത്ത പശ്ചാത്തലത്തിൽ എല്ലാ ഗോഡൗണുകളിലും സുരക്ഷാ പരിശോധന ഉണ്ടാകുമെന്നും എംഡി പറഞ്ഞു.

രാത്രി എട്ട്മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ഗോഡൗണിന് സമീപത്തുണ്ടായിരുന്ന ഔട്ട്ലെറ്റിലും തീ പിടിച്ചു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാലും സമീപത്ത് ജവാൻ മദ്യം നിർമ്മിക്കുന്ന ഫാക്ടറിയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ ആയതിനാലുമാണ് വലിയ അപകടം ഒഴിവായത്.

ജവാൻ മദ്യം നിർമ്മിക്കാനായി വലിയ രീതിയിലുള്ള സ്പിരിറ്റ് ശേഖരം ഫാക്ടറിയിലുണ്ടായിരുന്നു. നിലവിൽ കെട്ടിടത്തിന് പിൻ ഭാഗത്തായി ചില വെൽഡിംഗ് ജോലികൾ നടന്നിരുന്നു ഇവിടെ നിന്നാണോ തീ പടർന്നതെന്ന പ്രാഥമിക സംശയമാണ് നിലവിലുള്ളത്.