Food

ഒരു വെറൈറ്റി ഓംലെറ്റ് ആയാലോ? ഓട്സ് മുട്ട ഓംലെറ്റ്‌ റെസിപ്പി നോക്കാം

ഒരു വെറൈറ്റി ഓംലെറ്റ് റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഓട്സ് മുട്ട ഓംലെറ്റ്‌ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ഓട്സ് അരക്കപ്പ്
  • പാൽ 1/2 കപ്പ്
  • മുട്ട 3 എണ്ണം
  • സവാള 1 എണ്ണം ( ചെറുതായി അരിഞ്ഞത്)
  • കാരറ്റ് 1 എണ്ണം( ചെറുതായി അരിഞ്ഞത്)
  • തക്കാളി 1 എണ്ണം
  • പച്ചമുളക് 2 എണ്ണം
  • മല്ലിയില 2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി 1/2 ടീസ്പൂൺ
  • ഉപ്പ് 1/2 ടീസ്പൂൺ
  • എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഓട്സ് നന്നായി പൊടിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി പാൽ ഒഴിച്ച് മിക്സ് ചെയ്ത് അഞ്ച് മിനിറ്റ് കുതിരാനായി വയ്ക്കുക. വേറൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം സവാള, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ശേഷം മുട്ടയുടെ മിക്സ് കുതിർത്ത ഓട്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് അൽപം എണ്ണ ഒഴിച്ച് ഓട്സ് ഓംലെറ്റ്‌ മിക്സ് ഒഴിക്കുക. ഒരു അടപ്പ് വച്ച് നന്നായി വേവിക്കുക. തിരിച്ചിട്ട് വീണ്ടും വേവിച്ചെടുക്കണം. ഓട്സ് ഓംലെറ്റ്‌ റെഡി.