ഇനി അയല മീൻ കിട്ടുമ്പോൾ ഇതുപോലെ പൊള്ളിച്ചോളു… കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു ഫിഷ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
മസാല തയ്യാറാക്കാൻ വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
മീൻ വറുക്കാനാവശ്യമായ ചേരുവകളെല്ലാം മീനിൽ നന്നായി തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് മാറ്റി വെച്ച ശേഷം അധികം മൊരിയാതെ വറുത്തെടുക്കുക. മസാല തയ്യാറാക്കാനായി ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുകു പൊട്ടിച്ചു കറിവേപ്പില പച്ചമുളക് ഇഞ്ചി വെളുത്തുള്ളി എന്നിവ വഴറ്റിയെടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ചെറിയഉള്ളിയും ഉപ്പും ചേർത്ത് വീണ്ടും വഴറ്റുക. മുളകുപൊടി മല്ലിപ്പൊടി ഉലുവപ്പൊടി എന്നിവ കുറച്ച് ചൂടുവെള്ളത്തിൽ കട്ടിയായി കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക.
പാകം നോക്കി പുളി ആവശ്യമെങ്കിൽ മാത്രം പുളി വെള്ളം ചേർത്താൽ മതിയാകും. ആവശ്യമുണ്ടെങ്കിൽ വീണ്ടും ഉപ്പ് ചേർക്കുക. സെമി ഗ്രേവി പരുവമാകുമ്പോൾ സ്റ്റ് ഓഫ് ചെയ്യുക. വാഴയില വാട്ടി അതിലേക്ക് ഈ മസാല സ്പ്രെഡ് ചെയ്തു അതിനു മുകളിൽ വറുത്ത മീൻ വെച്ച് വീണ്ടും ഈ മസാല സ്പ്രെഡ് ചെയ്തു വാഴയിലയിൽ പൊതിഞ്ഞു എടുക്കുക. ചൂടായ തവയിൽ കുറച്ച് എണ്ണയൊഴിച്ച് ഈ ഇലപ്പൊതിയെ തിരിച്ചുംമറിച്ചുമിട്ട് അഞ്ചു മിനിറ്റ് പൊള്ളിച്ചെടുക. രുചികരമായ അയല പൊള്ളിച്ചത് തയ്യാർ. അധികം മുള്ളില്ലാത്ത ഏത് മീനിനെയും ഇതുപോലെ മസാല തേച്ച് പൊള്ളിച്ചു എടുക്കാവുന്നതാണ്.