Food

നല്ല ക്രിസ്പിയായ കോളിഫ്‌ലവര്‍ ബജ്ജി തയ്യാറാക്കിയാലോ?

വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ? നല്ല ക്രിസ്പിയായ കോളിഫ്‌ലവര്‍ ബജ്ജി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കോളിഫ്‌ലവര്‍-1
  • കടലമാവ്—ഒന്നെമുക്കാല്‍ കപ്പ്
  • വെള്ളം—1കപ്പ്
  • മുളകുപൊടി—ഒന്നര സ്പൂണ്‍
  • കായപൊടി -അരസ്പൂണ്‍
  • ഉപ്പ്  –ആവശ്യത്തിന്
  • മഞ്ഞള്‍പൊടി –കുറച്ച്
  • ബേക്കിംഗ് സോഡ—കാല്‍ സ്പൂണ്‍
  • അയമോദകം — അരസ്പൂണ്‍
  • വെളുത്ത എള്ള്-1സ്പൂണ്‍
  • പേരുംജീരകം -1സ്പൂണ്‍
  • സണ്‍ഫ്‌ലവര്‍ ഓയില്‍—വറുക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ലവര്‍ മുറിച്ച് മഞ്ഞള്‍പൊടി ഉപ്പ് വിനാഗിരി എന്നിവ ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ ഇട്ടു കുറച്ചു സമയം വെക്കുകയോ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുകയോ ചെയ്യുക…ശേഷം വെള്ളം ഊറ്റി മാറ്റുക.

ഒരു പാത്രത്തില്‍ കടലമാവ് കായപൊടി ഉപ്പ് മുളകുപൊടി അയമോദകം പെരുംജീരകം എള്ള് ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്ത് വെള്ളം കുറച്ചു കുറച്ച് ആയി ചേര്‍ത്ത് കട്ടിയായി മാവ് മിക്‌സ് ചെയ്യുക. അതിലേക്കു വെള്ളം ഊറ്റി മാറ്റി വെച്ച കോളിഫ്‌ലവര്‍ ചേര്‍ത്തു മിക്‌സ് ചെയ്യുക

ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാക്കുക. കുറഞ്ഞ തീയില്‍ വെച്ചശേഷം കുറച്ചു കുറച്ച് ആയി കോളിഫ്‌ലവര്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചടുക്കുക. വേണമെങ്കില്‍ മാവില്‍ കാല്‍ സ്പൂണ്‍ ഗരം മസാല കൂടെ ചേര്‍ത്തു മിക്‌സ് ചെയ്തും ഉണ്ടാക്കാം.