സംസ്ഥാനത്ത് ഉയർന്ന ചൂട് ആണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയാൽ ഉരുകി പോകുന്ന അവസ്ഥയാണ് പലയിടത്തും. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
അതുകൊണ്ട് പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.