Agriculture

ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മാത്രം മതി; ഇനി ചോളം കൃഷി നമ്മുടെ നാട്ടിലും സാധ്യം

കേരളത്തിലും വിജയകരമായി നടത്താവുന്ന ഒന്നാണ് ചോളം കൃഷി. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ആണ് ചോളം കൃഷി ചെയ്യുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നനച്ചു വളർത്തുന്നവയ്ക്ക് വിളവെടുപ്പ് സാധ്യമാണ്. ഗംഗ-1, ഡക്കാൺ ഹൈബ്രിഡ്, രഞ്ജിത്ത്, കിസ്സാൻ കോംപോസിറ്റ് തുടങ്ങിയ വിവിധ സങ്കര ഇനങ്ങൾ ചോളം കൃഷിക്ക് ഉപയോഗിക്കാം.

വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്ന ധാന്യമാണിത്. ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ധാന്യമാണ് ചോളം. മണ്ണിളക്കി കുമ്മായം ചേര്‍ത്ത് നന്നായി നനച്ച് കൊടുക്കുക. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലിൻ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കുക. നല്ലവണ്ണം വെള്ളം ഒഴിച്ചു കൊടുക്കുക. നാലു ദിവസത്തിനു ശേഷം മുളപ്പിച്ച ചെടികള്‍ തടങ്ങളിലേക്ക് പറിച്ചു നടാവുന്നതാണ്.

തൈ നട്ട് രണ്ടാഴ്ച ആകുമ്പോള്‍ ഫിഷ് അമിനോ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ സ്‌പ്രേ ചെയ്യുക. 10 മില്ലി ഫിഷ് അമിനോ, അര ലിറ്റര്‍ ഗോമൂത്രം, രണ്ട് ലിറ്റര്‍ വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. ഒരു മാസമാകുമ്പോള്‍ ഫിഷ് വളം 20 ഗ്രാം ഒരു ചെടിക്ക് എന്ന കണക്കില്‍ ചുവട്ടില്‍ ഇട്ടു കൊടുക്കാവുന്നതാണ്.

വർഷകാല വിളകളെപ്പോലെ ചോളം വളർച്ചയെത്തുന്നത് ജൂൺ ജൂലൈ /ആഗസ്ത് -സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ നനച്ചു വളർത്തുന്നവയാകട്ടെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പിനു പാകമാകുന്നത്.

Latest News