Food

ബ്രോക്കോലി വെച്ച ഒരു കിടിലൻ കട്‌ലറ്റ് ഉണ്ടാക്കിയാലോ?

ഒരു വെറൈറ്റി കട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ബ്രോക്കോളി കട്ലറ്റ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1- ബ്രൊക്കോലി പൂക്കൾ അടർത്തിയത്- 180 ഗ്രാം
  • 2- ഉരുളക്കിഴങ്ങ്- രണ്ടെണ്ണം (പുഴുങ്ങി ഉടച്ചത്)
  • 3- കാരറ്റ്- ഒരെണ്ണം (ഗ്രേറ്റ് ചെയ്തത്)
  • 4- കോൺ- അരകപ്പ് (അടർത്തിയത്)
  • 5- അരിപ്പൊടി- 1/3 കപ്പ്
  • 6- എണ്ണ- 2 ടേ.സ്പൂൺ
  • 7- ഉപ്പ്, കുരുമുളക് പൊടി- പാകത്തിന്
  • 8- ടുമാറ്റോ സോസ്- വിളമ്പാൻ

തയ്യാറാക്കുന്നവിധം

ബ്രൊക്കോലി പൂക്കൾ നന്നായി കഴുകി തിളച്ച വെള്ളത്തിലിട്ട് വാട്ടിഎടുക്കുക. പുഴുങ്ങി, തൊലികളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടയ്ക്കുക. ഇതിൽ ഗ്രേറ്റ് ചെയ്ത കാരറ്റ്, കോൺ അടർത്തിയത്, ഉപ്പ്,കുരുമുളകു പൊടി എന്നിവ ചേർക്കുക. എല്ലാംകൂടി നന്നായി ഉടച്ച് യോജിപ്പിക്കുക. കൈയിൽ ഈർപ്പം വരുത്തി കട്ലറ്റ് കൂട്ടിൽ 2 ടേ.സ്പൂൺ വീതമെടുത്ത് ഉരുട്ടി കട്ലറ്റിന്റെ ആകൃതിവരുത്തുക. ഇവക്ക് ഉറപ്പ് വരും വരെ ഫ്രിഡ്ജിൽ വയ്ക്കുക. ഒരു പ്ലേറ്റിൽഅരിപ്പൊടി നിരത്തുക. കട്ലറ്റുകൾ ഇതിന് മീതെ വയ്ക്കുക. അരിപ്പൊടി കട്ലറ്റിൽ നന്നായി പിടിപ്പിച്ചശേഷം ചൂടെണ്ണയിൽ വറുത്ത് ബ്രൗൺ നിറമാക്കി കോരുക. പേപ്പർ ടവ്വലിൽ നിരത്തി അധികമുള്ള എണ്ണമയം മാറ്റി തക്കാളി സോസും ചേർത്ത് വിളമ്പുക.