Food

ഇനി ചോ​ക്ളേ​റ്റ് ചി​പ്പ് ഈസിയായി വീട്ടിലുണ്ടാക്കാം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചോ​ക്ളേ​റ്റ് ചി​പ്പ് ഇനി ഈസിയായി വീട്ടിൽ ഉണ്ടാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1- സിംഗിൾ ക്രീം- 200 ഗ്രാം
  • 2- ഡബിൾ ക്രീം- 200 ഗ്രാം
  • 3- പഞ്ചസാര- 75 ഗ്രാം
  • 4- ചോക്ലേറ്റ് – 75 ഗ്രാം (കോഫി ചോക്ലേറ്റ്)
  • 5- സ്വീറ്റ് ചോക്ലേറ്റ്- 1 ബാർ (ചെറുകഷണങ്ങളാക്കിയത്)
  • 6- മുട്ട മഞ്ഞ- 3 എണ്ണം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ സിംഗിൾ ക്രീം എടുത്ത് ഉരുകുംവരെ നന്നായടിക്കുക. തിളക്കാൻ അനുവദിക്കരുത്. ഒരു ഓവൻ പ്രൂഫ് ബൗളിൽ മുട്ടമഞ്ഞയും പഞ്ചസാരയും എടുത്ത് അടിച്ച് കട്ടിയായ ക്രീം പരുവത്തിലാക്കുക. ക്രമേണ ചോക്ളേറ്റ് മിശ്രിതം ചേർക്കുക. ഇളക്കുക. കുറച്ച് വെള്ളമെടുത്ത ഒരു പാത്രത്തിലേക്ക് ഇറക്കിവച്ച് നന്നായടിക്കുക. മിശ്രിതം കട്ടിയാകുമ്പോൾ തണുപ്പിക്കാനായി വയ്ക്കുക. ഡബിൾ ക്രീം അടിച്ച് ചോക്ലേറ്റ് മിശ്രിതവുമായി ചേർക്കുക. ഫ്രീസറിൽ വയ്ക്കുക. ചെറുതായൊന്ന് കട്ടിയായാൽ പുറത്തെടുത്ത് ഒരു ഫോർക്കിന്റെ സഹായത്താൽ അടിക്കുക. ചോക്ലേറ്റ് കഷ്ണങ്ങൾ ചേർത്ത് നന്നായി സെറ്റാകും വരെ ഫ്രീസ് ചെയ്യുക.