Kerala

ഗ്രീസ് ആസ്ഥാനമായ ഫോക്കല്‍ മിഡില്‍ ഈസ്റ്റ് ഡിസൈന്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനം തുടങ്ങി | Thrissur

തൃശൂര്‍: ഗ്രീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോക്കല്‍ മിഡില്‍ ഈസ്റ്റ്ഡി സൈന്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം ഇപി ബില്‍ഡിംഗ് എന്‍ജിനീയറിംഗ്, ബില്‍ഡിംഗ് ഇന്‍ഫോര്‍മേഷന്‍ മോഡലിംഗ്, സ്ട്രക്ചറല്‍ ആന്‍ഡ് സസ്റ്റെയിനബിലിറ്റി, എംഇപി, പുനരുപയോഗ ഊര്‍ജ്ജം, കോസ്റ്റ് കണ്‍ട്രോളിംഗ് തുടങ്ങിയ സാങ്കേതികമേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഫോക്കല്‍ മിഡില്‍ ഈസ്റ്റിന്‍റെ ഇന്ത്യയിലെ ആദ്യ ഓഫീസാണ് ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍ 14 പേരാണ് കമ്പനിയുടെ ഓഫീസിലുള്ളത്. ഈ വര്‍ഷമവസാനമാകുമ്പോള്‍ അമ്പത് ജീവനക്കാരാകുമൈന്ന് കമ്പനിയുടെ ഇന്ത്യാ മേധാവി വിനോദ് കുമാര്‍ പറഞ്ഞു. യൂറോപ്, യുഎഇ, സൗദി അറേബ്യ, സൈപ്രസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് കമ്പനിയുടെ വാണിജ്യ സേവനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്.

പരമ്പരാഗത ടെക്നോളജി ജോലികള്‍ക്കപ്പുറത്തേക്ക് സ്പെഷ്യലൈസേഷനുള്ള മേഖലകളില്‍ പ്രവീണ്യം നേടിയവര്‍ക്ക് വലിയ ഡിമാന്‍ഡാണെന്ന് അദ്ദേഹം പറഞ്ഞു. ബില്‍ഡിംഗ് എന്‍ജിനീയറിംഗ് ആന്‍ഡ് ബിഐഎം മേഖലയില്‍ തന്നെ വലിയ സാധ്യതയാണ് കേരളത്തിലുള്ളത്. നിലവില്‍ അമ്പതിലധികം പ്രൊജക്ടുകള്‍ ഫോക്കല്‍ മിഡില്‍ ഈസ്റ്റ് ഡിസൈന്‍സ് കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.