ഹണി കേക്ക് കിട്ടാൻ ഇനി കടകളിൽ പോകേണ്ട. നല്ല രുചികരമായ ഹണി കേക്ക് ഇനി വളരെ സിമ്പിളായി വീട്ടിലുണ്ടാക്കാം എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.മുട്ട. മൂന്ന്
- 2.പഞ്ചസാര. മുക്കാൽ കപ്പ്
- 3.തേൻ. നാല് ടേബിൾ സ്പൂൺ.
- 4.ഉപ്പില്ലാത്ത ബട്ടർ. രണ്ടു ടേബിൾ സ്പൂൺ.
- 5.മൈദ. മൂന്ന് കപ്പ്
- 6.ബേക്കിംഗ് സോഡ.ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചു ഒരു ഫോർക്കു കൊണ്ട് അടിച്ചു വെക്കുക. പിന്നീട് രണ്ടും മൂന്നും നാലും ചേരുവകൾ ഒന്നിച്ചു ഒരു സോസ് പാനിലാക്കി ചെറിയ തീയിൽ തുടരെയിളക്കി പഞ്ചസാര അലിയിച്ചു അടുപ്പിൽ നിന്നും ഇറക്കി അടിച്ചു വെച്ച മുട്ടയിലെക്കൊഴിച്ചു നന്നായി ബീറ്റ് ചെയ്യുക. (ഹാൻഡ് മിക്സർ മതിയാവും). ഇതിലേക്ക് മൈദയും ബേക്കിംഗ് സോഡയും ഒന്നിച്ചരിച്ചെടുത്തത് കുറേശ്ശെ കുറേശ്ശേയായി ഇട്ടു തവി കൊണ്ട് യോജിപ്പിക്കുക.
നന്നായി യോജിപ്പിച്ച ശേഷം എട്ടു ഭാഗങ്ങളാക്കി ഓരോന്നും മൈദ തൂവി പരത്തിയെടുക്കുക. 9ഇഞ്ച് വട്ടത്തിലുള്ള ഒരു പ്ളേറ്റോ അല്ലെങ്കിൽ ടോപ്പോ വെച്ചു മുറിച്ചെടുക്കുക. ബാക്കി ഭാഗം മാറ്റിവെക്കുക.
പരത്തിയ ഷീറ്റിൽ അവിടവിടെയായി ഫോർക്ക് കൊണ്ട് കുത്തിയിടുക.(പൊങ്ങി വരാതിരിക്കാനാണ് ).പ്രീ ഹീറ്റഡ് അവനിൽ 175ഡിഗ്രി സെൽഷ്യസിൽ ആറുമുതൽ എട്ടു മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
ഇത്പോലെ ബാക്കി ഏഴും ഇങ്ങനെ ചെയ്ത് മുറിച്ചു മാറ്റിയ ബാക്കി ഭാഗങ്ങളും ബേക്ക് ചെയ്തെടുക്കുക. ഇനി ഫ്രോസ്റ്റിങ് ചെയ്യാം.
ഫ്രോസ്റ്റിങ്ങിന് ആവശ്യമായവ
- Sour ക്രീം (chilled). രണ്ടു കപ്പ്
- പഞ്ചസാര പൊടിച്ചത്. ഒന്നര കപ്പ്
- വിപ്പിംഗ് ക്രീം. ഒന്നര കപ്പ്
Sour ക്രീം ഉം പഞ്ചസാര പൊടിച്ചതും കൂടി നന്നായി ബീറ്റ് ചെയ്യുക. വേറൊരു ബൗളിൽ വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്ത് പീക്ക് ഫോമിലാക്കി.അടിച്ചു വെച്ച sour ക്രീം കൂടി ചേർത്ത് ബീറ്റ് ചെയ്യുക. ഓരോ കേക്കിനുമുകളിലും ക്രീം സ്പ്രെഡ് ചെയ്ത് ബാക്കി ക്രീം കൊണ്ട് കവർ ചെയ്യുക.ബേക്ക് ചെയ്ത് വെച്ച മുറിച്ച ഭാഗങ്ങൾ മിക്സിയിൽ ഒന്നടിച്ചു കേക്കിനെ കവർ ചെയ്യാം…( ടേസ്റ്റ് പെർഫെക്റ്റ് ആയി കിട്ടാൻ ഈ കേക്ക് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ചശേഷം അതായത് മിനിമം പത്തു മണിക്കൂർ തണുപ്പിച്ചു കഴിക്കണം)