സ്വാദിഷ്ടമായ പനീർ ബുർജി തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- 1.പനീര്‍ – 200 ഗ്രാം
- 2.എണ്ണ – ഒരു ടേബിള്‍സ്പൂണ്‍
- 3.ജീരകം – ഒരു നുള്ള്
- 4.പച്ചമുളക് -2
- 5.സവാള – 1
- 6.മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
- 7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍
- 8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടി സ്പൂണ്‍
- 9.തക്കാളി – 1
- 10.എണ്ണ – 2 ടേബിള്‍സ്പൂണ്‍
- 11.ഉപ്പ് – ആവശ്യത്തിന്
- 12.മല്ലിയില – ഒരു പിടി
തയ്യാറാക്കുന്ന വിധം
പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കുക. അതുകൂടാതെ സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു എടുക്കുക. പിന്നീട് ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. സവാള നന്നായി ചുവന്നു കഴിയുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍പ്പൊടിയും ഗരം മസാലപ്പൊടിയും ചേര്‍ക്കുക. ശേഷം കുറച്ചു വെള്ളം ചേര്‍ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് എടുത്ത പനീര്‍ ചേര്‍ക്കുക. അവസാനമായി ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. 5 മിനിറ്റ് അടച്ചു വേവിക്കുക .ശേഷം തീ അണച്ച് മല്ലിയിലയിട്ട് അലങ്കരിച്ചു എടുക്കുക.