കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍) മൂന്നു പരസ്യചിത്രങ്ങള്‍ പുറത്തിറക്കുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ രാജ്യത്തെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധരായി ഉയര്‍ത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വര്‍ണ്ണ വായ്പകള്‍ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് ഈ കാമ്പയിന്‍.
ഈ പ്രചാരണത്തിന്‍റെ ശക്തമായ സന്ദേശം സ്വര്‍ണ്ണ വായ്പകള്‍ ഉപഭോക്താക്കളെ ശാക്തീകരിക്കണം എന്നതാണ്. 3700-ലധികം ശാഖകളും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പ് വഴിയുള്ള മികച്ച ഡിജിറ്റല്‍ അനുഭവത്തിലൂടെ വിശ്വാസ്യതയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് എവിടെ നിന്നും എപ്പോഴും ഒരൊറ്റ മിസ്ഡ് കോളിലൂടെ പോലും സ്വര്‍ണ്ണ വായ്പകള്‍ ലഭ്യമാക്കുന്നു.
മൂണ്‍ഷോട്ട് എന്ന ക്രിയേറ്റീവ് ഏജന്‍സിയുടെ ആശയത്തിലാണ് ഈ കാമ്പയിന്‍ ദിവസേനയുള്ള വായ്പാ പോരാട്ടങ്ങളെ ചിരിയുടെയും ആശ്വാസത്തിന്‍റെയും നിമിഷങ്ങളാക്കി മാറ്റുന്നു. നീണ്ട ക്യൂകള്‍, അനാവശ്യമായ പേപ്പര്‍വര്‍ക്കുകള്‍ എന്നിവ യിലൂടെ ഓരോ പരസ്യചിത്രവും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സ്വര്‍ണ വായ്പ പ്രക്രിയയിലെ സൗകര്യം എടുത്തുകാണിക്കുന്നതാണ്.
ഇന്ത്യയിലെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധര്‍ എന്ന സ്ഥാനം ഉറപ്പിക്കുകയാണ് പുതിയ പരസ്യ കാമ്പയിനിലൂടെ. നൂതനവും സൗകര്യപ്രദവുമായ സാമ്പത്തിക പരിഹാരങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ കാഴ്ചപ്പാടിനെയാണ് ഈ കാമ്പയിന്‍ കാണിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. ബ്രാന്‍ഡ് അംബാസഡറായ ഷാരൂഖ് ഖാനെ വീണ്ടും പങ്കാളിയാക്കിയതില്‍ തങ്ങള്‍ ഏറെ സന്തോഷവാന്മാരാണ്. സ്വര്‍ണ്ണ വായ്പ പ്രക്രിയയുടെ എളുപ്പവും സൗകര്യവും ഷാരുഖ് ഖാന്‍ ഈ കാമ്പയിനിലൂടെ അവതരിപ്പിക്കും. ഇത് വിശ്വസനീയമായ ഒരു ധനകാര്യ സേവന ദാതാവ് എന്ന തങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുന്നതാണ്. ഷാരുഖ് ഖാന്‍ തന്‍റെ നര്‍മ്മത്തിലൂടെയും വ്യക്തിപ്രഭാവത്തിലൂടെയും കാമ്പയിന്‍ മനോഹരമായി അവതരിപ്പിക്കുന്നു. തങ്ങളുടെ സ്വര്‍ണ്ണ വായ്പാ സേവനങ്ങളുടെ സൗകര്യവും എളുപ്പത്തില്‍ ലഭ്യമാകുന്നതും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ കരുത്ത് പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാരമ്പര്യമുള്ള ബ്രാന്‍ഡുകളുമായി പ്രവര്‍ത്തിക്കുന്നത് എപ്പോഴും മികച്ച അനുഭവമാണ്. കാരണം അവരുടെ ചരിത്രത്തെ ആദരിച്ചുകൊണ്ട് അവരുടെ ശക്തമായ ബ്രാന്‍ഡ് മൂല്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുകയും ചെയ്യുന്നതിനൊപ്പം പുതിയ സാധ്യതകള്‍ തേടേണ്ടതുണ്ട്. 100 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു ബ്രാന്‍ഡായ മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായുള്ള സഹകരണം ഏറ്റവും ആകര്‍ഷകരമായിരുന്നു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ഈ ബ്രാന്‍ഡിന്‍റെ മുഖവുമാണ്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ടീമുമായുള്ള സഹകരണം സന്തോഷകരമായ അനുഭവമായിരുന്നു. അവര്‍ക്ക് മികച്ച ആശയങ്ങളോട് തുറന്ന മനസ്സായിരുന്നു, കൂടാതെ എല്ലാ വിശദാംശങ്ങളും കൃത്യമായി ലഭിക്കാന്‍ തങ്ങളെ കൂടുതല്‍ പരിശ്രമിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഷാരൂഖ് ഖാനുമായി പ്രവര്‍ത്തിക്കുന്നത് ഒരു സ്വപ്നം പോലെയാണ്. അദ്ദേഹത്തിന്‍റെ തനത് ശൈലിയില്‍ അഭിനയിച്ചു, മികച്ച പ്രകടനങ്ങള്‍ നടത്തി, കൂടാതെ സര്‍ഗ്ഗവൈഭ തലത്തെ പല പടികള്‍ ഉയര്‍ത്തിയെന്ന് മൂണ്‍ഷോട്ടിന്‍റെ സഹസ്ഥാപകനായ ദേവയ്യ ബോപണ്ണ പറഞ്ഞു.
മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, ഗുജറാത്തി എന്നീ ഭാഷകളില്‍ ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, പ്രിന്‍റ്, ഔട്ട്ഡോര്‍, നേരിട്ടുള്ള പ്രചാരണ പരിപാടികള്‍ എന്നിവയിലൂടെ ഈ കാമ്പയിന്‍ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് പരമാവധി ശ്രദ്ധയും ബന്ധവും ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും.