ചേരുവകൾ
മൈദ – 3/4 കപ്പ്
കൊക്കോ പൗഡർ -1/4 കപ്പ്
പഞ്ചസാര -1 കപ്പ്
ഉപ്പ് -ഒരു നുള്ള്
ഉപ്പില്ലാത്ത ബട്ടർ -100ഗ്രാം
ഡാർക്ക് കോമ്പൗണ്ട് ചോക്ലേറ്റ് -100ഗ്രാം
ഇൻസ്റ്റന്റ് കോഫി പൗഡർ -1/4 ടീസ്പൂൺ
മുട്ട -3 എണ്ണം
വാനില എസ്സെൻസ് -1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ആദ്യം ബട്ടറും ചോക്ലേറ്റും ഉരുക്കിയെടുക്കുക,ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിന്റെ മുകളിൽ ചോക്ലേറ്റും ബട്ടറും ചേർത്ത ബൗൾ വെച്ചു ഉരുക്കിയെടുക്കാം അല്ലെങ്കിൽ മൈക്രോവേവ് ഓവനിൽ വെച്ചു ഉരുക്കാം .
2. പഞ്ചസാര മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
3. മൈദയും കൊക്കോ പൗഡറും ഉപ്പും കൂടി ഒരു ബൗളിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്ത് വെക്കുക.
4. മൂന്ന് മുട്ട ബൗളിലേക്ക് പൊട്ടിച്ചൊഴിച്ചു വാനില എസ്സെൻസും ചേർത്തു അടിച്ചെടുക്കുക, ഇതിന്റെ കൂടെ തന്നെ കുറേശെ പഞ്ചസാര പൊടിച്ചതും ചേർത്തു അടിക്കുക.
5. മുട്ടയും പഞ്ചസാരയും അടിച്ചു നല്ല fluffy ആയി വന്നതിനു ശേഷം അതിലേക്ക് ചോക്ലേറ്റും ബട്ടറും ഉരുക്കിയത് ചേർത്തു മിക്സ് ചെയ്യാം (ഇലക്ട്രിക് ബീറ്റർ വെച്ചു ചെയ്യാണെങ്കിൽ ചെറിയ സ്പീഡിൽ അടിച്ചാൽ മതി)
6. ഇനി ഇതിലേക്ക് മിക്സ് ചെയ്ത് വെച്ച പൊടികൾ കുറേശ്ശെയായി ചേർത്തു മിക്സ് ചെയ്ത് എടുക്കാം .
7. ഇനി ബേക്ക് ചെയ്തെടുക്കാനുള്ള പാത്രത്തിൽ (7 inch / 8 inch cake tin)ബട്ടറോ ഓയിലോ പുരട്ടിയ ശേഷം അടിയിലും സൈഡിലും ബട്ടർ പേപ്പർ വെച്ച് അതിലേക്ക് മാവൊഴിച്ചു മുകളിൽ നട്സും ഇട്ട് കൊടുത്തു 180 ഡിഗ്രിയിൽ 10 മിനുട്ട് പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180 ഡിഗ്രിയിൽ തന്നെ 45 മിനുറ്റ് bake ചെയ്യാം..
ഓവനില്ലാത്തവർ ഏതെങ്കിലും ഒരു പാത്രം (അലൂമിനിയം/കുക്കർ / നോൺസ്റ്റിക് ) സ്റ്റോവിൽ വെച്ചു നന്നായി ചൂടാക്കിയെടുത്ത ശേഷം അതിൽ ഒരു സ്റ്റാൻന്റോ പാത്രമോ വെച്ചു അതിന്റെ മുകളിൽ മാവിന്റെ പാത്രം വെച്ച് അടച്ചു വെച്ച് ചെറിയ തീയിൽ 45 മിനുറ്റ് bake ചെയ്തെടുക്കാം..
baking time ഓരോ ഓവൻ അനുസരിച്ചും മാറ്റം ഉണ്ടാവും ,അതുപോലെ സ്റ്റോവിൽ വെക്കാണെങ്കിലും പാത്രത്തിന്റെ വലുപ്പമനുസരിച്ചു മാറ്റമുണ്ടാകും