ബംഗളൂരു: മേയ് 16, 2025: ഗൈഡ് വയറിന്റെ ( എൻ. വൈ. എസ്. ഇ: ജി. ഡബ്‌ളിയു.ആർ.ഇ) രണ്ടാമത് വാർഷിക ഡി.ഇ.വി സമ്മേളനം 2025 ബംഗളൂരുവിൽ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട പരിപാടിയിൽ ഗൈഡ് വയർ ഡവലപർമാരുടെയും പാർട്‌നർമാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 1500 ലേറെ ഗൈഡ് വയർ കണക്ട് കൺസൾട്ടന്റുമാരും ഉപഭോക്താക്കളും വിദഗ്ദ്ധരും അറിവുകളും പ്രോപ്പർട്ടി ആൻഡ് കാഷ്വാലിറ്റി ഇൻഷുറൽ വ്യവസായം, സാങ്കേതികവിദ്യ, നവീനത തുടങ്ങിയവ പങ്കുവച്ചു.
ഗൈഡ് വയർ സോഫ്റ്റ്‌വയർ ചീഫ് എക്‌സിക്യുട്ടീവ് ഓഫീർ മൈക്ക് റോസൻബാം, ചീഫ് പ്രോഡക്ട്‌സ് ഓഫീസർ ഡിയേഗോ ദേവാലേ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രോപ്പർട്ടി ആൻഡ് കാഷ്വാലിറ്റി ഇൻഡസ്ട്രി ഇൻഷുറൻസ് രംഗത്തെ വികസിക്കുന്ന പ്രവണതകൾ, വളർച്ചയ്ക്കും വിജയത്തിനുമുള്ള പദ്ധതികൾ, ആശയങ്ങൾ എന്നിവ ഡവലപർമാർക്കായി അവതരിപ്പിച്ചു.
ഗൈഡ് വയർ ടെക്‌നോളജി ലാബുകളുടെ അവതരണമായിരുന്നു ചടങ്ങിലെ സവിശേഷത. അക്കാദമിതലവും വ്യവസായവും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി തയ്യാറാക്കിയ സർവലാശാലകളും ഗൈഡ് വയറും തമ്മിൽ പങ്കാളിത്ത സഹകരണത്തിനുള്ള പദ്ധതിയാണ് ടെക്‌നോളജി ലാബുകൾ.
അമൃത സർവകലാശാല, പി. ഇ. എസ് സർവകലാശാല, റേവ സർവകലാശാല, എസ്.ആർ. എം സർവകലാശാല, ചെന്നൈ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവ ഗൈഡ് വയർ ഇന്റലിജന്റ് ടെക് പാഠ്യപദ്ധതി ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ട്. കുബേർനെറ്റസ്, ഡോക്കർ, ഗോ എന്നിവ പോലുള്ള സാങ്കേതികവിദ്യയിൽ വ്യവസായങ്ങൾക്ക് വേണ്ട നൈപുണ്യം വികസിപ്പിക്കുന്നതിൽ പിന്തുണ നൽകുന്നുണ്ട്.
”ഡി.ഇ.വി. എസ് സമ്മേളനം ഒരു പരിപാടി മാത്രമല്ല, ഗൈഡ് വയർ ഇക്കോസിസ്റ്റത്തിൽ സഹകരണം, നവീനത എന്നിവയുടെ കൂടിച്ചേരൽ കൂടിയാണ്. അതുവഴി രാജ്യത്തെ വലിയ ഡവലപ്പർ കമ്മ്യൂണിറ്റിയായി മാറുകയാണ് ലക്ഷ്യം. ഇന്ത്യയിലെ വളർച്ചയുടെ വഴികളിൽ സുപ്രധാന നാഴികക്കല്ലാണ്. ഇടപാടുകാർക്ക് ഞങ്ങളുടെ ഇക്കോസിസ്റ്റം വലിയ പ്രയോജനം ചെയ്യും. ഗൈഡ് വയർ ടെക്‌നോളജി ലാബുകളുടെ അവതരണം വലിയ വികസനതന്ത്രങ്ങളുടെ നടപ്പാക്കലാണ്. ആഗോളതലത്തിലേയ്ക്ക് ഇന്ത്യയിൽ നിന്ന് നവീനതകളുടെ വികസനത്തിന് പുതുതലമുറ വൈദഗ്ദധ്യം പങ്കാളികളായ കമ്പനികൾ, സർവകലാശാകൾ എന്നിവയ്ക്ക് ലഭ്യമാക്കുകയാണ് ഇതുവഴി നടപ്പാകുന്നത്. ” ഗൈഡ് വയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് ആൻസി എസ് പറഞ്ഞു.
ചടങ്ങിൽ ബാഡ്മിന്റണിലെ ആൾ ഇംഗ്ലണ്ട് ചാമ്പ്യനും നാഷണൽ കോച്ചുമായ പത്മഭൂഷൻ പി. ഗോപിചന്ദ് അതിഥിയായി പ്രഭാഷണം നടത്തി.
രണ്ടു ദിവസം നീണ്ട ഗൈഡ് വയർ ഡി.ഇ.വി 2025 സമ്മേളനം ഡൈഡ് വയർ ഡവലപർ സമൂഹത്തിനും പങ്കാളികൾക്കും ഹൃദ്യമായ അനുഭവമായിരുന്നു. സാങ്കേതിക വിവരണങ്ങൾ, പാനൽ ചർച്ചകൾ, കോഡിംഗ് വെല്ലുവിളികൾ തുടങ്ങിയ ആറു സെഷനുകൾ നവീനമായ അനുഭവം പകർന്നു. ഡവലപ്പർമാർക്ക് തങ്ങളുടെ വളർച്ച ട്രാക്ക് ചെയ്യാൻ മൊബൈൽ ആപ്പും ലഭ്യമാക്കി. ആശയങ്ങൾ മനസിലാക്കൽ മുതൽ റിയൽ വേൾഡ് ആപ്‌ളിക്കേഷനായി മാറ്റുംവരെ പിന്തുണയും ലഭിക്കും.
ഗൈഡ് വയറിനെക്കുറിച്ച്
പി ആൻഡ് സി ഇൻഷുറൻസിന്റെ വളർച്ചയ്ക്കും നവീനതക്കും വേണ്ടിയുള്ള വേദിയാണ് ഗൈഡ് വയർ. 42 രാജ്യങ്ങളിലെ പുതിയതും ലോകം മുഴുവൻ ശൃംഖലകളുള്ളതുമായ 570 ഇൻഷുറൻസ് കമ്പനികൾ ഭാഗമാണ്. ഡാറ്റാ, വിശകലനം, ഡിജിറ്റർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയിൽ പി ആൻഡ് സി ഇൻഷുറൻസ് കമ്പനികൾക്ക് ക്‌ളൗഡ് പ്‌ളാറ്റ്‌ഫോം ഒരുക്കുന്നു.
1700 ലധികം വിജയരമായ പ്രോജക്ടുകൾ ഗൈഡ് വയറിന്റെ നേട്ടമാണ്. വ്യവസായത്തിലെ ഏറ്റവും വലിയ ഗവേഷണ വികസന വിഭാഗവും എസ്. ഐ പാർട്‌നർ എക്കോസിസ്റ്റവുമുണ്ട്. ഇടപാടുകാർക്ക് നൂറുകണക്കിന് ആപ്‌ളിക്കേഷനുകൾ ലഭ്യമാക്കുന്നുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.guidewire.com, എക്‌സ്, ലിങ്കഡിൻ എന്നിവ സന്ദർശിക്കുക.
അടിക്കുറിപ്പ്
ഗൈഡ് വയർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും എഞ്ചിനിയറിംഗ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് ആൻസി എസ്, ചെന്നൈ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടറും ട്രസ്റ്റിയുമായ ഗേകുലാകൃഷ്ണൻ, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠം അക്കാഡദമിയ ഇൻഡസ്ട്രി ഡയറക്ടർ സുരേഷ് കോടൂർ, ചെന്നൈ എസ്. ആർ. എം സർവകലാശാല കരിയൽ സെന്റർ ഡയറക്ടർ ഡോ. വെങ്കട ശാസ്ത്രി, ബംഗളൂരു പി.ഇ. എസ് സർവകലാശാല രജിസ്ട്രാർ ഡോ.കെ. എസ്. ശ്രീധർ, റേവ സർവകലാശാല വൈസ് ചാൻസലർ ഡോ. സഞ്ജവ് ചിത്‌നിസ്, റേവ സർവകലാശാല കരിയർ ഡവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. നവീൻ സി എന്നിവർ സമീപം