ചേരുവകൾ
സവാള -1 എണ്ണം
തക്കാളി -2 എണ്ണം
വെളുത്തുള്ളി -4 അല്ലി
ഉണക്കമുളക് – 2 എണ്ണം (കാശ്മീരി മുളക് ആണെങ്കിൽ ചട്ട്നിക്ക് നല്ല കളർ കിട്ടും)
ഉപ്പ് -പാകത്തിന്
കായപ്പൊടി -1/4 ടീസ്പൂൺ
പഞ്ചസാര -1/4 ടീസ്പൂൺ
വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഒരു പാൻ അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ ആദ്യം സവാളയും വെളുത്തുള്ളിയും ഇട്ട് ഒരു മിനുട്ട് ഒന്ന് വഴറ്റിയ ശേഷം അതിലേക്ക് തക്കാളിയും ഉണക്കമുളകും ചേർത്തു തക്കാളി ഉടയുന്നത് വരെ നന്നായി വഴറ്റിയെടുക്കുക.
2. ഇതിലേക്ക് കായപ്പൊടി കൂടി ഇട്ട് ഇളക്കി തീ ഓഫ് ചെയ്ത് ചൂടാറി വന്നതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് കാൽ ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്തു അരച്ചെടുത്താൽ ചട്ട്നി റെഡി