ചേരുവകൾ
പഞ്ചസാര -1/2 കപ്പ്
വെള്ളം -1 കപ്പ്
മൈദ -1 കപ്പ്
ഉപ്പ് – ഒരു നുള്ള്
കരിംജീരകം -1 ടീസ്പൂൺ
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഒരു പാനിൽ പഞ്ചസാരയിട്ട് അതിലേക്ക് വെള്ളമൊഴിച്ചു തിളപ്പിക്കുക. പഞ്ചസാര ഉരുകുന്നത് വരെ മാത്രം തിളപ്പിച്ചാൽ മതി. ഇതിലേക്ക് 1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു ഇളക്കി ചൂടാറാൻ വേണ്ടി മാറ്റി വെക്കാം.
2. ഒരു ബൗളിലേക്ക് മൈദ ഇട്ട് അതിലേക്ക് തണുത്ത പഞ്ചസാര പാനി ഒഴിച്ചു ഒട്ടും കട്ടയില്ലാതെ ഇളക്കിയെടുക്കുക.
3. ഇനി ഇതിലേക്ക് കരിം ജീരകവും ഉപ്പും ചേർത്തു മിക്സ് ചെയ്‌താൽ മാവ് റെഡി.
4. അടിഭാഗം പരന്ന ഒരു പാനിലേക്ക് എണ്ണയൊഴിച്ചു ചൂടായി വന്നതിനു ശേഷം ഓരോ തവി മാവ് പാനിന്റെ നടു ഭാഗത്തായി ഒഴിച്ച് കൊടുക്കാം.
5. ഒരു സൈഡ് റെഡിയായി വരുമ്പോൾ മറിച്ചിട്ട് കൊടുത്തു സൈഡൊക്കെ ചെറുതായി ഒരു ബ്രൗൺ കളർ ആവുമ്പോൾ മാൽപൊരി എണ്ണയിൽ നിന്നും എടുക്കാം.
6. എണ്ണയിൽ നിന്ന് എടുത്ത് കോരിയിൽ വെച്ച് തന്നെ ഒരു സ്പൂൺ കൊണ്ട് നന്നായൊന്ന് പ്രെസ്സ് ചെയ്ത് കൊടുത്താൽ മാൽപൊരിയിൽ കൂടുതലായി ഉള്ള എണ്ണ ഒക്കെ പോയിക്കോളും.