Recipe

ഈ ചൂടിന് ചെറുപഴം കൊണ്ട് ഇത്രെ രുചിയുള്ള ഒരു ജ്യൂസ് കുടിച്ചിട്ടുണ്ടാവില്ല

ചേരുവകൾ

ചെറുപഴം -4 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഹോർലിക്‌സ് -1 ടേബിൾ സ്പൂൺ
തേങ്ങാപാൽ -ആവശ്യത്തിന്
പിസ്ത മിൽക്ക് മിക്സ് – ആവശ്യത്തിന്
ഐസ്‌ക്യൂബ്
കുതിർത്തെടുത്ത കറുത്ത കസ്കസ്
നട്സ്

തയ്യാറാക്കുന്ന വിധം

1. തൊലി കളഞ്ഞ പഴം ചെറുതായി മുറിച്ചെടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക്‌ പഞ്ചസാരയും ഹോർലിക്‌സും തേങ്ങാപ്പാലും ചേർത്തു അടിച്ചെടുത്ത്‌ ഒരു ബൗളിലേക്ക് ഒഴിക്കുക.

2. ഇനി ഇതിലേക്ക് കുതിർത്തെടുത്ത കസ്കസും പിസ്താ മിൽക്ക് മിക്സും തണുപ്പിനാവശ്യമായ ഐസും കട്ടിയാനുസരിച്ചു പാലും ചേർത്തു ഇളക്കി സെർവ് ചെയ്യാം.