ചേരുവകൾ
പഴുത്ത മാങ്ങ -2 എണ്ണം
പഞ്ചസാര – ആവശ്യത്തിന്
ഉപ്പ് -2 നുള്ള്
നാരങ്ങ നീര് -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
1. നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞു മുറിച്ചെടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക.
2. അരച്ചെടുത്ത മാങ്ങ പൾപ്പ് ഒരു പാനിലേക്ക് ഒഴിച്ച് അതിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്തു അടുപ്പിൽ വെച്ചു ഇളക്കി കുറുക്കിയെടുക്കണം. (മാങ്ങയുടെ മധുരത്തിനനുസരിച് പഞ്ചസാര ചേർത്താൽ മതി )
3. ഇതിലേക്ക് നാരങ്ങാ നീരും കൂടി ചേർത്തു തിളപ്പിച്ചു കട്ടിയായി വന്ന ശേഷം തീ ഓഫ് ചെയ്ത് ഒരു സ്റ്റീൽ പ്ലേറ്റിൽ കുറച്ചു സൺഫ്ലവർ ഓയിൽ പുരട്ടിയ ശേഷം അതിലേക്ക് മാങ്ങാ കൂട്ട് ഒഴിച്ചു കനം കുറച്ചു പരത്തി വെയിലത്തു വെച്ച് നന്നായി ഉണക്കിയെടുക്കുക.
4. നന്നായി ഉണങ്ങിയ ശേഷം ഇത് പാത്രത്തിൽ നിന്നും എടുത്ത് ചുരുട്ടിയെടുത്തോ കട്ട് ചെയ്തോ വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം..
ഇതാണ് മാങ്ങാതെര..നൊസ്റ്റാൾജിക് ഐറ്റംകുട്ടികളൊക്കെ മിട്ടായി ചോദിക്കുന്ന സമയത്തു ഇത് ഒരു പീസ് എടുത്തു കൊടുത്താൽ മതി.