Recipe

ഇത് പോലെ മീൻ പൊരിച്ചാൽ പിന്നെ ചോറിന് വേറെ കറികളൊന്നും വേണ്ട..

ചേരുവകൾ

മീൻ -1/2 കിലോ
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 12 അല്ലി
തക്കാളി -1 ചെറുത്
കറിവേപ്പില -2 തണ്ട്
ഉപ്പ് – പാകത്തിന്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -3 ടീസ്പൂൺ
പെരും ജീരകപ്പൊടി -1/2 ടീസ്പൂൺ
വെളിച്ചെണ്ണ – മീൻ പൊരിക്കാൻ

തയ്യാറാക്കുന്ന വിധം

1. മീൻ കഴുകി വൃത്തിയാക്കുക.

2. ചെറിയഉള്ളി ,വെളുത്തുള്ളി ,തക്കാളി ,കറിവേപ്പില
ഇവ മിക്സിയുടെ ജാറിലേക്ക് ഇട്ട് അരച്ചെടുക്കുക .

3. ഇതിലേക്ക് ബാക്കിയുള്ള ഉപ്പ് ,മഞ്ഞൾ പൊടി ,മുളക് പൊടികൾ ,ജീരകപ്പൊടിയും ചേർത്തു വീണ്ടും ഒന്ന് അരച്ചെടുത്ത ശേഷം മീനിൽ പുരട്ടുക.

4. കുറേശെ മീനിൽ മസാല പുരട്ടിയ ശേഷം ബാക്കി മസാല മാറ്റി വെക്കുക.

5. പതിനഞ്ചു മിനുട്ടിനു ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ മീൻ വെച്ചു കൊടുത്തു പൊരിച്ചെടുക്കാം(മീഡിയം തീയിൽ ).

6. ഒരു സൈഡ് റെഡിയായി വരുമ്പോൾ മറിച്ചിട്ട് , രണ്ട് സൈഡും റെഡിയായാൽ മീൻ കഷ്ണങ്ങൾ എടുത്ത് മാറ്റി വെച്ചിട്ട്, ഇതേ പാനിലേക്ക് തന്നെ അല്പം വെളിച്ചെണ്ണ (കുറവാണെങ്കിൽ)ഒഴിച്ചിട്ട് മാറ്റി വെച്ചിട്ടുള്ള മസാല ഇതിലേക്ക് ചേർത്തു നന്നായി വഴറ്റിയെടുക്കുക.

7. മസാലയൊക്കെ വഴറ്റി എണ്ണ തെളിഞ്ഞു വരുന്ന സമയത്തു ഇതിലേക്ക് മീൻ കഷ്ണങ്ങൾ വെച്ചിട്ട് അതിന്റെ രണ്ടു ഭാഗത്തും ഈ മസാല തേച്ചു കൊടുക്കാം..

നല്ല മസാലയിൽ പൊതിഞ്ഞ ഈ ഒരു ഫിഷ് ഫ്രൈ മാത്രം മതി ചോറുണ്ണാൻ

Tips : മീൻ പൊരിക്കുമ്പോൾ ചട്ടിയിൽ പറ്റിപ്പിടിക്കാതിരിക്കാൻ വെളിച്ചെണ്ണ ഒഴിച്ചിട്ട് അതിൽ കറിവേപ്പില തണ്ടോടു കൂടി വെച്ചു കൊടുത്തതിനു ശേഷം അതിന്റെ മുകളിൽ മീൻ കഷ്ണങ്ങൾ വെച്ചു പൊരിച്ചെടുത്താൽ മതി.