ചേരുവകൾ
പുഴുങ്ങിയ ഉരുളകിഴങ്ങ് –
4
ഉപ്പ് – ആവിശ്യത്തിന്
കുരുമുളക്പ്പൊടി – 1/2 ടീസ്പൂൺ
എണ്ണ – ആവിശ്യത്തിന്
തയ്യാറുക്കുന്ന വിധം
പുഴുങ്ങിയ ഉരുളക്കിഴങ്ങ് നാലും ഗ്രേറ്റ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ഉപ്പും, കുരുമുളക്പ്പൊടിയും ചേർത്ത് ഒന്ന് ചെറുതായി ഇളക്കി എടുക്കാം. അധികം കുഴഞ്ഞു പോകാതെ വേണം ഇളക്കാൻ. ഇനി ഒരു പാനിലേക്ക് ആവിശ്യത്തിന് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് മാറ്റി വെച്ചേക്കുന്നേ മിക്സിൽ നിന്ന് കുറച്ചെടുത്തു ചെറിയ ബോൾ പോലെ ആക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം.