Celebrities

ലാലേട്ടൻ പടമാണേൽ കിടപ്പിലായ അമ്മൂമ്മ വരെ തിയേറ്ററിലെത്തും: ബോക്സ് ഓഫീസ് ആധിപത്യത്തെ കുറിച്ച് ഷറഫുദ്ദീൻ | Mohanlal

'പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന മോനോട് തിയേറ്ററിൽ പോകാമെന്ന് അവർ പറയും'

തുടർച്ചയായി റെക്കോർഡുകളുമായി മുന്നോട്ട് പോകുകയാണ് മോഹൻലാൽ ചിത്രങ്ങൾ. പ്രത്യേകിച്ച് ഈ അടുത്ത് എത്തിയ ചിത്രങ്ങളുടെ കാര്യമൊന്നും പറയുകയും വേണ്ട. ഇപ്പോഴിതാ മോഹൻലാലിന്റെ ഫാൻ ബേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ ബോക്സ് ഓഫീസിലെ ആധിപത്യത്തെക്കുറിച്ചും പ്രതികരിക്കുകയാണ് നടൻ ഷറഫുദ്ദിൻ.  ഒരു മോഹൻലാൽ പടത്തിന് പോസിറ്റീവ് വന്നാൽ പ്രായമായവർ വരെ തിയേറ്ററിലെത്തുമെന്നത് ഉറപ്പാണെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ…………….

‘ലാലേട്ടന് കേരളത്തിൽ എല്ലാകാലത്തും ഫാൻസുണ്ടെന്ന് എനിക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. എല്ലാവരും പറയുന്ന ‘സ്ലീപ്പർ സെൽ’ എന്ന വാക്ക് ഇപ്പോൾ വന്നതാണ്. അതിന് മുന്നേ ലാലേട്ടന് ഇവിടെ വലിയൊരു ഫാൻ ബേസുണ്ട്. ലാലേട്ടൻ്റെ പടം നല്ലതാണെന്ന് അറിഞ്ഞാൽ വീട്ടിൽ പ്രായമായി കിടക്കുന്ന അമ്മൂമ്മ വരെ തിയേറ്ററിലെത്തുമെന്ന് ഉറപ്പാണ്.

പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുന്ന മോനോട് തിയേറ്ററിൽ പോകാമെന്ന് അവർ പറയും. അത് തുടരും സിനിമ മാത്രമല്ല, പുലിമുരുകനൊക്കെ വലിയ ഉദാഹരണമാണ്. എന്തൊരു ജനക്കൂട്ടമായിരുന്നു തിയേറ്ററിൽ, അതിനും മുന്നേ ദൃശ്യം. ആ സിനിമയൊക്കെ സൈലന്റായി വന്ന് തരംഗമായി മാറിയ പടമാണ്. ദൃശ്യത്തിന് ടിക്കറ്റ് കിട്ടാൻ ഞാൻ പാടുപെട്ടിട്ടുണ്ട്,’ ഷറഫുദ്ദീൻ പറഞ്ഞു.