അഭിനയ മികവാലും രാഷ്ട്രീയ നിലപാടുകളാലും എല്ലാകാലവും വാർത്തകളിൽ ഇടം നേടിയ താരമാണ് ഗൗതമി. ബിജെപി രാഷ്ട്രീയത്തോട് മമത പുലർത്തി പോയ താരം സമീപ കാലയളവിൽ രാജിയും വെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് താരം. വിഷയങ്ങൾ ഉന്നയിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട് ഗൗതമി. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഗൗതമി, സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം എന്നും അഭ്യർത്ഥിക്കുന്നുണ്ട്.
ചെന്നൈയിലെ നീലങ്കരൈയിലുള്ള ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഗൗതമി പരാതിയിൽ ആരോപിക്കുന്നു. കൂടാതെ അഭിഭാഷകാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവർ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും റിപ്പോർട്ട് ചെയ്യുന്നു. ചിലർ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നു.
content highlight: Gouthami