Celebrities

ജീവന് ഭീഷണി നിലനിൽക്കുന്നു; പോലീസ് സംരക്ഷണം വേണമെന്ന് നടി ​ഗൗതമി | Gouthami

തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോ​ഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ​ഗൗതമി പരാതിയിൽ ആരോപിക്കുന്നു

അഭിനയ മികവാലും രാഷ്ട്രീയ നിലപാടുകളാലും എല്ലാകാലവും വാർത്തകളിൽ ഇടം നേടിയ താരമാണ് ​ഗൗതമി. ബിജെപി രാഷ്ട്രീയത്തോട് മമത പുലർത്തി പോയ താരം സമീപ കാലയളവിൽ രാജിയും വെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് രം​ഗത്ത് വന്നിരിക്കുകയാണ് താരം. വിഷയങ്ങൾ ഉന്നയിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട് ​ഗൗതമി. തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ​​ഗൗതമി, സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണം എന്നും അഭ്യർത്ഥിക്കുന്നുണ്ട്.

ചെന്നൈയിലെ നീലങ്കരൈയിലുള്ള ​ഗൗതമിയുടെ ഒൻപത് കോടി രൂപ വിലമതിക്കുന്ന സ്വത്തുമായി ബന്ധപ്പെട്ട തർക്കം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വസതു അഴകപ്പൻ എന്നയാൾ അനധികൃതമായി കൈക്കലാക്കിയെന്ന് ആരോപിച്ച് ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ കോടതി നിർദ്ദേശപ്രകാരം തകർക്കഭൂമി സീൽ ചെയ്യുകയും ചെയ്തു. ഈ പ്രശ്നമാണ് ഇപ്പോൾ ​ഗൗതമിയെ ഭീഷണിപ്പെടുത്തുന്നതുവരെ എത്തി നിൽക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ ചില ഉദ്യോ​ഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നും ​ഗൗതമി പരാതിയിൽ ആരോപിക്കുന്നു. കൂടാതെ അഭിഭാഷകാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയവർ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും റിപ്പോർട്ട് ചെയ്യുന്നു. ചിലർ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്ന് സംശയിക്കുന്നതായും നടി പരാതിയിൽ പറയുന്നു.

content highlight: Gouthami