വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഓംലെറ്റ് റെസിപ്പി നോക്കിയാലോ? ഒരു വെറൈറ്റി ഓംലെറ്റ് റെസിപ്പി. രുചികരമായ പൊട്ടറ്റോ ഓംലെറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഗ്രേറ്റര്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം അതിനെ വൃത്തിയായി കഴുകുക.അതേ സമയം മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ച് കലക്കിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനെ നന്നായി വഴറ്റിയെടുക്കുക.അതിലേക്ക് ഉപ്പ് ,കുരുമുളക് പൊടി, മുളക് പൊടിച്ചത്, ഇവയെല്ലാം ചേര്‍ക്കുക. 2 മിനിറ്റ് നേരം പാകം ചെയ്യുക. ഉരുളക്കിഴങ്ങ് അധികം വെന്ത് ഉടയാതെ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വൃത്താകൃതിയില്‍ നിരത്തി അതിനു മുകളിലേക്ക് മുട്ട ഒഴിക്കുക. കുറച്ച് നേരം മൂടി വച്ച് ആവിയില്‍ വേവിക്കുക.ഓമ്ലെറ്റ് മറിച്ചിട്ട് വേവിക്കുക. പൊട്ടറ്റോ ഓംലെറ്റ് തയ്യാര്‍.