Food

ആപ്പിൾ വെച്ച് ഒരു കിടിലൻ പച്ചടി ഉണ്ടാക്കിയാലോ?

ആപ്പിൾ വെച്ച് ഒരു കിടിലൻ പച്ചടി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പച്ചടി.

ആവശ്യമായ ചേരുവകൾ

  • ആപ്പിള്‍ നുറുക്കിയത്
  • ചെറുനാരങ്ങ നീര്
  • പച്ചമുളക് ചതച്ചത്
  • കട്ടത്തൈര്
  • വെള്ളം
  • ഉപ്പ് ആവശ്യത്തിന്
  • മല്ലിയില, കറിവേപ്പില, ഉണക്കമുന്തിരി
  • കടുക്
  • നെയ്യ്

തയ്യാറാക്കുന്ന വിധം

കട്ടത്തൈരില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പച്ചമുളക്, മല്ലിയില, ഉപ്പ്, പഞ്ചസാര എന്നിവ അതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വക്കുക. ആപ്പിള്‍ നുറുക്കി ചെറുനാരങ്ങ നീരില്‍ ഇട്ടുവച്ച് 15 മിനിറ്റ് കഴിഞ്ഞ് തൈരില്‍ ചേര്‍ക്കുക. കടുക് താളിക്കാന്‍ വേണ്ടി പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോള്‍ അരസ്പൂണ്‍ കടുകിട്ട് അതില്‍ കറിവേപ്പിലയും ഉണക്കമുന്തിരിയും മല്ലിയിലയും ചേര്‍ത്ത് മൂപ്പിച്ച ശേഷം പച്ചടിയില്‍ താളിക്കാം.