ഡൽഹി: പാകിസ്ഥാനിലേക്ക് ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ കരസേന പുറത്തുവിട്ടു. അതിർത്തിയിലെ പാക് സൈനിക കേന്ദ്രങ്ങൾ തകർക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേൺ കമാൻഡിന്റെ എക്സിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
Planned, trained & executed.
Justice served.@adgpi@prodefencechan1 pic.twitter.com/Hx42p0nnon
— Western Command – Indian Army (@westerncomd_IA) May 18, 2025
കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കരസേന പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെയാണ് വെസ്റ്റേണ്‍ കമാന്‍ഡിന്‍റെ കമാന്‍ഡര്‍ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് സൈനികര്‍ക്ക് മനോവീര്യം നൽകിയത്. ഒപ്പം തന്നെ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നൽകി മടങ്ങിയത്.
അതിന് ശേഷമാണ് വെസ്റ്റേണ്‍ കമാൻഡ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്‍പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളെന്ന പേരിലാണ് ഇവ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ പറയുന്നത് കേവലമൊരു പ്രതികാരമല്ല, കനത്ത തിരിച്ചടി നൽകി ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഓപ്പറേഷൻ സിന്ദൂര്‍ എന്നതടക്കമാണ് ഈ വീഡിയോയിൽ സൈനികര്‍ പങ്കുവെയ്ക്കുന്നത്.