Kerala

അരൂരിൽ ബൈക്ക് ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു

ആലപ്പുഴ: അരൂരിൽ ബൈക്ക് ടോറസ് ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അരൂർ തച്ചാറ വീട്ടിൽ ജോമോന്റെ ഭാര്യ എസ്തർ (27 ആണ് മരിച്ചത്. ബൈക്കിൽ ഭർത്താവിനൊപ്പം സഞ്ചരിക്കവേ ടോറസ് ലോറിക്കടിയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.

തുറവൂരിൽ ഇന്ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. അരൂർ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭർത്താവ് ജോമോനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം നടന്നത്. മൃതദേഹം അരൂക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ.

 

 

Tags: Kerala