Business

എന്തൊരു പോക്കാണിത് എന്റെ പൊന്നേ!! സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് | Gold rate

എട്ടാം തീയതി രേഖപ്പെടുത്തിയ 73,040 രൂയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 280 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില വീണ്ടും എ‍ഴുപതിനായിരം കടന്നു. 70,040 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. 35 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 8,755 രൂപയുമായിട്ടുണ്ട്. മെയ് 15നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു ഈ ദിവസത്തെ സ്വര്‍ണ വില. എട്ടാം തീയതി രേഖപ്പെടുത്തിയ 73,040 രൂയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

content highlight: Gold rate