Celebrities

പൊന്നുകൊണ്ട് മൂടിയ വിവാഹം; ധരിച്ച കസവുമാല 15 പവന്റെയും; ആകെ മൊത്തം 250 പവന്റെ ആഭാരണങ്ങൾ; നവ്യ നായരും ഭർത്താവും വേർപിരിഞ്ഞെന്ന വാർത്തക്കിടയിൽ ചർച്ചയായി കല്യാണ വിശേഷം | Navya Nair wedding

സന്തോഷ് അണിയിച്ച പതിനഞ്ചുപവന്റെ കാസവുമാല ആയിരുന്നു ആകർഷണം

നവ്യ നായരുടെ വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. സാമൂഹികമായി നിരന്തരം ഇടപെടുന്ന രീതിയായിരുന്നു ഇരുവർക്കും.

എന്നാൽ ഇപ്പോഴിതാ ഇവരുടെ വിവാഹ ചിത്രങ്ങളും വിവാഹ വിശേഷങ്ങളുമാണ് വീണ്ടും ചർച്ചയാകുന്നത്. പൊന്നുകൊണ്ട് പൊതിഞ്ഞാണ് താരം എത്തിയത്. വിലകൂടിയ ആഭാരണങ്ങളുമാണ് ഇരുവരും ധരിച്ചിരുന്നത്.

പരമ്പരാഗത ശൈലിയിൽ ഉള്ള ആഭരണങ്ങൾ എല്ലാം അണിഞ്ഞിരുന്നു. 250 പവന് മുകളിൽ ആഭരണങ്ങൾ ആയിരുന്നു നവ്യ അണിഞ്ഞത്. അതിൽ സന്തോഷ് അണിയിച്ച പതിനഞ്ചുപവന്റെ കാസവുമാല ആയിരുന്നു ആകർഷണം.

അരലക്ഷം രൂപ വിലമതിക്കുന്ന മന്ത്രകോടിയാണ് നവ്യ നായർ ഉടുത്തത്., വിവാഹത്തിന് മുൻപേ ഗുരുവായൂർ അടക്കം എട്ടോളം ക്ഷേത്രത്തിൽ അനുഗ്രഹം തേടി നവ്യ എത്തിയിരുന്നു. സമ്പൂർണ കൃഷ്ണഭക്തയായ നവ്യയുടെ വീടായ നന്ദനത്തിൽ ആഴ്ചകൾക്ക് മുൻപേ ആഘോഷം തുടങ്ങിയിരുന്നു.

content highlight: Navya Nair wedding