ആലപ്പുഴ പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക്. വികസന കുതിപ്പുകളുടെ പ്രത്യേക ചിത്രീകരണ പരിപാടിയായ ‘തദ്ദേശനേട്ടം @ 2025’ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ആര്‍ ന്യൂസ് മീഡിയയാണ് തദ്ദേശനേട്ടം @2025 ഒരുക്കുന്നത്. ഭരണസമിതിയുടെ ഭരണനേട്ടങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ തുടങ്ങി പല വിഭാഗങ്ങളിലായിട്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നത്.
ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി നാല് വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ അടങ്ങിയ വീഡിയോകള്‍ വാര്‍ഡുതല വാട്സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്സ് ആപ് ഗ്രൂപ്പകള്‍ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ കഴിയുംവിധമാണ് ചിത്രീകരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും മുന്നിലേക്കെത്തുന്ന തദ്ദേശ നേട്ടം @2025 ന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
STORY HIGHLIGHT: Local Achievement @ 2025