രണ്ട് കിഴങ്ങ് കട്ട് ചെയ്തു കുക്കറിലേക്ക് ചേർത്തുകൊടുക്കുക കൂടെ സവോളയും തക്കാളിയും ചേർത്തു കൊടുക്കാം
ഇനി ഇതിലേക്ക് മല്ലിപ്പൊടി ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല പാകത്തിന് വെള്ളം എന്നിവ ചേർത്ത് കൊടുക്കുക
കുറച്ചു കറിവേപ്പിലയും നാലു വെളുത്തുള്ളിയും കുക്കറിലേക്ക് ചേർക്കാം
ഇനി കുക്കർ അടച്ചുവെച്ച് മൂന്നു വിസിൽ വരെ വേവിച്ചെടുക്കാം
ഇനി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിച്ച് കാശ്മീരി മുളകുപൊടി കുറച്ച് മല്ലിപ്പൊടി കുറച്ച് ഗരം മസാല എന്നിവ ചേർത്ത് നന്നായിട്ട് മൂപ്പിച്ച് കറിവേപ്പിലയും ചേർത്ത് വേവിച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങ് കറി ഒന്ന് തവി വെച്ചുഉടച്ചു പാനിലേക്ക് ഒഴിച്ചു കൊടുക്കുക ഇതുപോലെ വെളിച്ചെണ്ണയിൽ മസാലപ്പൊടി മൂപ്പിച്ചെടുക്കുമ്പോൾ കറിക്ക് പ്രത്യേക ടേസ്റ്റ് ആണ്
അടച്ചുവെച്ചു 5 മിനിറ്റ് തിളപ്പിച്ച് എടുത്ത് ഫ്ലെയിം ഓഫ് ചെയ്തു സെർവ് ചെയ്യാം അടിപൊളി ടേസ്റ്റാണ്