Recipe

വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും രുചിയിൽ ഒരു ഉഗ്രൻ ചിക്കൻ മസാല!!

മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
ചുവപ്പ് നിറമുള്ള ഫുഡ് കളർ 2.3 നുള്ള്
വെളുത്തുള്ളി 6 ചതച്ചത്
കറിവേപ്പില
പെഞ്ചീരകം 1 ടീസ്പൂൺ
ഉപ്പ്
നാരങ്ങാ സത്ത് 1 ടീസ്പൂൺ
വെള്ളം
ചിക്കൻ 650 കിലോ
തക്കാളി 4
ചെറുള്ളി 15
വെളുത്തുള്ളി 10
പച്ചമുളക് 2
വറുത്തെടുക്കാൻ വെളിച്ചെണ്ണ
നെയ്യ് 1 1/2 ടീസ്പൂൺ
കാപ്സിക്കം 1
ഉള്ളി 1/2
വെളുത്തുള്ളി 2 ടീസ്പൂൺ
ഉള്ളി 4
ഉപ്പ്
കറിവേപ്പില
മുളകുപൊടി 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
ഗരം മസാല 2 ടീസ്പൂൺ
ഉപ്പ്
തക്കാളി കെച്ചപ്പ് 3 ടീസ്പൂൺ
ചൂടുവെള്ളം 1 കപ്പ്
മല്ലി ഇല

മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഇച്ചിരി റെഡ് കളർ, കറിവേപ്പില,വെളുത്തുള്ളി കുത്തിചതച്ചത്,വലിയ ജീരകം,നാരങ്ങ നീര് എന്നിവ നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നല്ലപോലെ ചിക്കനിലേക്ക് മിക്സ് ചെയ്ത് മാറ്റിവെക്കുക.
ഒരു മണിക്കൂർ റസ്റ്റ് ചെയ്യാനായി വെക്കാം
ഇനി മിക്സിയുടെ ജാറിലേക്ക് തക്കാളി ചെറിയ ഉള്ളി വെളുത്തുള്ളി പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക
ഇനി ചട്ടിയിലേക്ക് ഓയിൽ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ഫ്രൈ ചെയ്തെടുക്കുക
ഇനി ഒരു ചട്ടിയിലേക്ക് നെയ്യൊഴിച്ച് ചതുരത്തിൽ കട്ട് ചെയ്ത ക്യാപ്സിക്കവും സവോളയും വഴറ്റി എടുത്ത് മാറ്റിവയ്ക്കാം
ഇനി ചിക്കൻ പൊരിച്ചെടുത്ത ഓയിലിൽ നിന്നും കുറച്ച് ചട്ടിയിലേക്ക് ഒഴിച്ച് സവോള അരിഞ്ഞത് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. കുറച്ചു കറിവേപ്പിലയും ചേർക്കുക
ഇനി ആദ്യം മിക്സിയിൽ അരച്ചെടുത്തിട്ടുള്ളത് ഒഴിച്ചുകൊടുത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക
ഇനി ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല തുടങ്ങിയ എല്ലാ മസാലകളും ചേർകുക. ചേരുവകളും അളവുകളും മുകളിൽ കൊടുത്തിട്ടുണ്ട്
പാകത്തിന് ഉപ്പും ചേർക്കുക.മസാലപ്പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക. മൂന്ന് ടേബിൾസ്പൂൺ കെച്ചപ്പ് ചേർക്കുക.നന്നായി വഴറ്റുക
ഇനി ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച ചിക്കൻ ചേർക്കുക. അരക്കപ്പ് തിളച്ച വെള്ളവും ചേർത്ത് അടച്ചുവെച്ച് 15 മിനിറ്റ് ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് വേവിച്ചെടുക്കുക
മൺചട്ടിയിൽ ആയതുകൊണ്ട് 15 മിനിറ്റ് കഴിഞ്ഞ് ഫ്ലെയിം ഓഫ് ചെയ്യുക
ഇനി ഇതിലേക്ക് ഒരു പിടി മല്ലിയിലയും ആദ്യം വഴറ്റി വെച്ച ക്യാപ്സിക്കവും സവോളയും ചേർത്ത് മിക്സ് ചെയ്യുക. നല്ല സ്വാദിഷ്ടമായ ചിക്കൻ മസാല റെഡി. റസ്റ്റോറന്റിലെയും ഹോട്ടലിലെയും ചിക്കൻ കറി വരെ തോറ്റുപോകും.