Recipe

അറിയാതെ പോകരുത് ഗോതമ്പു വച്ചുള്ള ഈ കിടിലൻ ഐറ്റം

ആവശ്യമായ സാധനങ്ങൾ:

ഗോതമ്പ് മാവ് (അട്ട) അല്ലങ്കിൽ മൈദ – 2 കപ്പ്
റവ 1/2 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ (മാവ് കുഴകുമ്പോൾ ചേർക്കാൻ )
വെള്ളം – ആവശ്യത്തിന്
എണ്ണ – പൊരിക്കാൻ

തയ്യാറാക്കുന്ന വിധി:

ഒരു വലിയ പാത്രത്തിൽ ഗോതമ്പ് മാവ്, റവ ഉപ്പ്, 1 ടേബിൾസ്പൂൺ എണ്ണ ചേർത്ത് നന്നായി കലർത്തുക.
ആവശ്യമായത്ര വെള്ളം ചേര്‍ത്തു മാവ് കുഴച്ചു സോഫ്റ്റാക്കി എടുക്കുക
മാവ് അടച്ച് കുറഞ്ഞത് 15-20 മിനിറ്റ് മാറ്റി വെക്കുക
ശേഷം ചെറിയ ചെറിയ പന്തുകൾ ഉരുട്ടി, അവ ചെറിയ വട്ടങ്ങളായി പരത്തി
ഒരു പാനിൽ നല്ല എണ്ണ ചൂടാക്കി, പൂരികൾ ഓരോന്നായി ഇടുക.
പൊങ്ങി രണ്ടു വശവും മൊരിഞ്ഞ നിറം കാണുംവരെ പൊരിക്കുക.
സ്വദിഷ്ടമായ പൂരി റെഡി