Recipe

വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു ഈസി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി

മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദപ്പൊടി അല്ലെങ്കിൽ ഒരു കപ്പ് ഗോതമ്പുപൊടി ചേർത്ത് കൊടുക്കുക ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർക്കാം
ഇനി പൊടിയെടുത്ത അതേ അളവിൽ വെള്ളം ഒഴിച്ച് കൊടുത്ത് മിക്സിയിലിട്ട് നന്നായിട്ടൊന്ന് അടിച്ചെടുക്കാം ഇതൊരു ബൗളിലേക്ക് ഒഴിച്ചുകൊടുത്ത് ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം
മഞ്ഞൾപൊടി നിർബന്ധമില്ല ഓപ്ഷണലാണ് മഞ്ഞനിറം കിട്ടാൻ വേണ്ടി ചേർത്തു കൊടുത്തതാണ് ചേർത്തു കൊടുത്താലും ഇല്ലെങ്കിലും കുഴപ്പമില്ല ഇനി ഇതിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്തിട്ട് നല്ലപോലെ മിക്സ് ചെയ്യാം
ഇനി പാൻ ഗ്യാസ് ടോപ്പ്പ്പിൽ വച്ചുകൊടുത്ത് ഒരു തവി മാവ് ഒഴിച്ച് ചുറ്റിച്ചു കൊടുത്ത് തിരിച്ചും മറിച്ചും ഒക്കെ ഇട്ട് വേവിച്ചെടുക്കാം രണ്ടുമൂന്നു തവണ തിരിച്ചു മറിച്ചിടുമ്പോൾ ഇത് പൊങ്ങിവരും നന്നായിട്ട് പ്രസ്സ് ചെയ്തു കൊടുത്തു വേവിച്ചെടുക്കാം നല്ല രുചിയുള്ള മൈദ അല്ലെങ്കിൽ ഗോതമ്പ് ദോശ റെഡിയായിട്ടുണ്ട് അടിപൊളിയാണ് നല്ല ടേസ്റ്റ് ആണ് ഉണ്ടാക്കിയെടുക്കാൻ നല്ല എളുപ്പമാണ് ഒരുതവണയെങ്കിലും ട്രൈ ചെയ്തു നോക്കാൻ മറക്കരുത്