ആവശ്യമായ സാധനങ്ങൾ:
അരിപൊടി (റൈസ് പൊടി – പത്തിരിപ്പൊടി) – 2 കപ്പ്
തേങ്ങാ ചിരണ്ടിയത് – ½ കപ്പ്
ചെറിയ ഉള്ളി 15
ഉപ്പു – സ്വാദാനുസരണം
വെള്ളം – ആവശ്യത്തിന് (ഉപ്പ് ചേര്‍ത്ത തിളപ്പിച്ച വെള്ളം)
എണ്ണ – വറുക്കാന്‍
തയ്യാറാക്കുന്ന വിധം:
ഉപ്പ് ചേര്‍ത്ത വെള്ളം തിളപ്പിക്കുക.
ഒരു വലിയ പാത്രത്തില്‍ അരിപൊടിയും തേങ്ങ ചിരണ്ടിയതും ചെറിയ ഉള്ളി അറിഞ്ഞതും ചേര്‍ക്കുക.
തിളച്ച വെള്ളം ചെറിയ തോതില്‍ ചേര്ത്ത് ചൂടേറിയിരിക്കുമ്പോള്‍ സ്പൂണ്‍ ഉപയോഗിച്ച് കലക്കി ഭംഗിയായി കുഴച്ച് ഒരു dough ആക്കി മാറ്റുക.
കൈയോടെ ചൂടു സഹിക്കുമ്പോള്‍ നന്നായി മുറുക്കി കുഴയ്ക്കുക.
ചെറിയ പന്തുകൾ ആക്കി, പൊടിയിട്ട് ചപ്പാത്തിയേക്കാള്‍ ചെറുതും ശരാശരി കട്ടിയുള്ളതുമായ രൂപത്തിലേക്ക് ഒതുക്കുക.
എണ്ണ ചൂടാക്കി, ഓരോ പത്തിരിയും സ്വർണ്ണ നിറം വരുന്നതുവരെ വറുക്കുക.
ഇരുവശവും പൊട്ടി പൊങ്ങുമ്പോള്‍ എണ്ണയിൽ നിന്ന് എടുത്ത് എണ്ണ ഒഴിയാന്‍ പേപ്പറില്‍ വയ്ക്കുക. നല്ല സ്വദിഷ്ടമായ പൊരിച്ച പത്തിരി റെഡി ചിക്കൻ /ബീഫ് കറിയുടെ ഒക്കെ കൂടെ കഴിക്കാം കട്ടൻചായയുടെ കൂടെ വെറുതെ കഴിക്കാനും നല്ല രുചിയാ 👌