വിരുന്നുകാർക്ക് മുന്നിലും കുട്ടികൾക്കും തയ്യാറാക്കി നൽകാം വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ വാനില കസ്റ്റാര്‍ഡ് പുഡ്ഡിംഗ്. കുറഞ്ഞ ചേരുവകള്‍ കൊണ്ട് വേഗത്തിൽ തയ്യാറാക്കിയെടുക്കാം ഈ പുഡ്ഡിംഗ്.
ചേരുവകൾ
- പാല്‍-അര ലിറ്റര്‍
- വാനില കസ്റ്റാര്‍ഡ് പൗഡര്‍-2 ടീസ്പൂണ്‍
- പഞ്ചസാര-7 ടീസ്പൂണ്‍
- ജെലാറ്റിന്‍-1 ടീസ്പൂണ്‍
- തണുത്ത വെള്ളം-1/4 കപ്പ്
- ഫ്രഷ് ക്രീം-1 കപ്പ്
- വാനില എസ്സെന്‍സ്-1 ടീസ്പൂണ്‍
തയ്യാറെടുക്കുന്ന വിധം
ആദ്യം ജെലാറ്റിന്‍ എടുത്ത് കാല്‍ കപ്പ് തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് മാറ്റി വയ്ക്കുക.ഒരു പാത്രത്തില്‍ കസ്റ്റാര്‍ഡ് പൗഡറിട്ട് അര കപ്പ് പാലും ചേര്‍ത്ത് ഒട്ടും കട്ടയില്ലാതെ നന്നായി ഇളക്കിഎടുക്കുക. ശേഷം ഒരു സോസ് പാനില്‍, ബാക്കിയുള്ള പാലും പഞ്ചസാരയും ചേര്‍ത്ത് ഇടത്തരം തീയില്‍ തിളപ്പിച്ചെടുക്കുക. ഇതിലേക്ക് കസ്റ്റാര്‍ഡ് മിശ്രിതം ചേര്‍ത്ത് തുടർച്ചയായി നന്നായി ഇളക്കുക.
ഈ മിശ്രിതം കട്ടിയാകാന്‍ തുടങ്ങുമ്പോള്‍ തീ കുറച്ച് കുതിര്‍ത്ത വെച്ചിരിക്കുന്ന ജെലാറ്റിന്‍ ചേര്‍ത്ത് ജെലാറ്റിന്‍ പൂര്‍ണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കിയെടുക്കുക. ശേഷം അടുപ്പില്‍ നിന്നും ഇറക്കി റൂം ടെപ്പറേച്ചറില്‍ തണുപ്പിക്കാന്‍ മാറ്റി വയ്ക്കുക. ശേഷം ഒരു ചെറിയ പാത്രത്തില്‍ ഫ്രഷ് ക്രീം ചേര്‍ത്ത് കട്ടയില്ലാതെ നന്നായി അടിക്കുക.ശേഷം തണുത്ത കസ്റ്റാര്‍ഡിലേക്ക് ഈ ക്രീമും വാനില എസ്സെന്‍സും ചേര്‍ത്ത് നന്നായി ഇളക്കി. ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക.
STORY HIGHLIGHT: vanilla custard pudding